ഇതാണ് യഥാര്‍ത്ഥ ഭാര്യാഭര്‍ത്താവ്-നാടന്‍ വേഷത്തില്‍ കാവ്യയും ദിലീപും മാസ്ക്കണിഞ്ഞ്.
ആടയാഭരണങ്ങളില്ല അലങ്കാരങ്ങളില്ല ചമയങ്ങളൊട്ടുമില്ല ഇതാണ് താരദമ്പതികളുടെ യഥാര്‍ത്ഥ സമാഗമം.ഏറ്റവും ലേറ്റസ്റ്റായി ഒരു ഫോട്ടോ എടുത്തിരിക്കുന്നു.ജനപ്രിയ നായകന് ദിലീപ് തനി നാടന്‍ വേഷത്തില്‍ പുതിയ പറമ്പ് വാങ്ങാന്‍ വന്നതാണോ അതല്ല വാങ്ങിയിട്ട പറമ്പില്‍ കാട് കയറിയത് വെട്ടിവെടിപ്പാക്കാന് ആളെ ഏല്‍പ്പിക്കാന്‍ വന്നതാണോ എന്നൊന്നും അറിയില്ല.
എന്തായാലും കാറിന്റെ അരികില്‍ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്ന്. ബാക്ക്ഗ്രൗണ്ടായി കാണുന്നത് കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പാണ് അതു കൊണ്ടാണ് മേല്‍ പറഞ്ഞത് പറമ്പ വാങ്ങാനോ വൃത്തിയാക്കാനോ എന്ന്.ഒട്ടും ആഢംബരമില്ലാതെ ഒരു
സാധാരണ ചുരിദാറണിഞ്ഞ് മാസ്ക്ക് ധരിച്ചാണ് കാവ്യ ഒരു മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ലളിതമായ വേഷത്തില്‍ ദിലീപും.
വേണ്ടപ്പെട്ടവരുടെ വിശേഷങ്ങളില്‍ പങ്കെടുക്കാറുള്ള കാവ്യ നവ മാധ്യമങ്ങളില്‍ അത്ര സജീവമല്ല.എന്നാലും ഇടക്ക് ദിലീപോ ഇവര്ക്കൊപ്പമുള്ളവരൊ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.ഇപ്പോള്‍ പുറത്ത് വിട്ട ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു.
ജനപ്രിയ താരങ്ങള്‍ ഒന്നു കൂടി ജനങ്ങളിലേക്ക് ഇറങ്ങി വന്ന പോലെ.വിവാഹ ശേഷം പൂര്‍ണ്ണമായും സിനിമ ഒഴിവാക്കിയ കാവ്യ തന്റെ മകള്‍ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ദിലീപിന്റെ അമ്മയുടെയും കാര്യങ്ങള്‍ നോക്കിയാണ് ജീവിതം നയിക്കുന്നത്. നല്ല കുടുംബത്തിന് ദീര്‍ഘായുസ്സ് നേരുന്നു.
ഫിലീം കോര്‍ട്ട്.