മോഹന്‍ ലാല്‍ ദീപാവലി ആഘോഷിച്ച് സഞ്ജയ് ദത്തിന്റെ വീട്ടില്‍-രണ്ട് സിംഹങ്ങളുടെ….
ആഘോഷങ്ങളില്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് ഒരു കുറവുമില്ല.ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ വീട്ടിലെത്തിയാണ് ഇത്തവണ മോഹന്‍ ലാല്‍ ദീപാവലി
ആഘോഷിച്ചത്.അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത് മുതല്‍ ആരാധകരും ആഘോഷത്തിലാണ്.
രണ്ട് സിംഹങ്ങളുടെ കൂടി ചേരല്‍ എന്നാണ് കമന്റ് കോളങ്ങളില്‍ നിറയുന്നത്.കാന്‍സര്‍ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന സഞ്ജയ്ദത്തിന്റെ അടുത്തേക്ക് ലാലേട്ടന് എത്തുകയായിരുന്നു ഈ കൂടി ചേരലിന് പിന്നില്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ
വല്ല ചര്‍ച്ചയും ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.
എമ്പുരാനില്‍ സഞ്ജയ് ദത്ത് ഒരു അധോലോക നായകനായി എത്തും എന്നാണ് തോന്നുന്നത്.ലൂസിഫര്‍ ഒന്നാം ഭാഗത്തില്‍ ക്ലൈമാക്സ് മുംബൈയും ലണ്ടനുമൊക്കെയായിരുന്നല്ലൊ.KGF രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സഞ്ജയ് ദത്ത് ചികിത്സാര്‍ത്ഥം ജോലിയില്‍ നിന്ന് അവധിയെടുത്ത് അമേരിക്കയിലേക്ക്
പോയത്.ദുബായിലെ സുഹൃത്തായ സമീര്‍ ഹംസക്കൊപ്പമായിരുന്നു സഞ്ജയ് ദത്തിന്റെ വീട്ടില്‍ മോഹന്‍ ലാല്‍ എത്തിയത്.
മണിക്കൂറുകളോളം സഞ്ജയ് ദത്തിന്റെ ഒപ്പം ചിലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.
ഫിലീം കോര്‍ട്ട്.