നടി ആര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി-മൂന്ന് ദിവസം നാല് നടികള്‍-ദു:ഖവും പേടിയും.
സംഭവിക്കുന്നതെല്ലാം കേള്‍ക്കുക.ഇനിയാര്‍ക്കും ഇത്തരത്തിലൊരു ദുര് വിധി വരരുതേ എന്ന് പ്രാര്‍ത്ഥിക്കുക.അല്ലാതെ മറ്റൊന്നും ഇനി
ചെയ്യാനില്ല.രണ്ട് ദിവസം കൊണ്ട് നാല് നടിമാരുടെ മരണവാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നിരിക്കുന്നത്.
ആദ്യ വാര്‍ത്ത ന്യുമോണിയയും കോവിഡും ബാധിച്ച് മരിച്ച ബോളിവുഡ് നടി ദിവ്യപട്നേക്കറുടെ മരണം. ആശുപത്രി അധികൃതരുടെ പിഴവാണെന്ന് അമ്മയും സഹോദരനും.അത് കഴിഞ്ഞ് തമിഴ് നടിയും അവതാരികയുമായ ചിത്ര ഫാനില്‍ തൂങ്ങി മരണം.അമ്മ പറയുന്നു കാമുകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ തന്റെ മകള്‍ കെട്ടിത്തൂങ്ങി മരിച്ചതാണെന്ന് .പിന്നത്തെ വാര്‍ത്ത നടി ബാര്‍ബറയുടേത്.അവര്‍ 83ാം വയസ്സിന്റെ അവശത കാരണമാണ് മരിച്ചതെന്ന് ആശ്വസിക്കാം.
അതിന് പിന്നാലെയിതാ കൊല്‍ക്കത്തയില്‍ നിന്നും സമാനമായ ഒരു
ദുരന്ത വാര്‍ത്ത എത്തിയിരിക്കുന്നു.ബംഗാളി നടിയായ ആര്യ ബാനര്‍ജിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറച്ച് വര്‍ഷങ്ങളായി ആര്യ തനിച്ചായിരുന്നു കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്.രാവിലെ പരിചാരിക വന്ന് ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല ഭയന്ന് പോയ ജോലിക്കാരി അയല്‍വാസികളെയും അയല്‍വായികള്‍ പോലീസിനെയും അറിയിച്ചു.പോലീസെത്തി കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് പൂര്‍ണ്ണമായും രക്തത്തില്‍ കുളിച്ച നിലയില്‍ ആര്യയെ കണ്ടെത്തിയത്.
2011ല്‍ വിദ്യാബാലനൊപ്പം ഡേര്‍ട്ടി പിക്ച്ചറില്‍ അഭിനയിച്ചതോടെയാണ് ആരാധകരായത്.മൃതദേഹം ഫോറന്‍സിക് പരിശോധനക്കായ് അയച്ചെന്നാണ് പോലീസ് പറയുന്നത്.എന്നാണ് മരിച്ചത് കാരണം ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല.ആര്യക്ക് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.