ആദ്യം ഇങ്ങനെ ഇപ്പോ കണ്ടില്ലേ.. ഊതണ്ട ഊതിയാല്‍ തീപ്പൊരി.. നടി അനശ്വര പറഞ്ഞതാണ് ….
ആരാധകരെ ആവേശത്തിലാഴ്ത്തി വീണ്ടും എത്തിയിരിക്കുകയാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് സിനിമകളില്‍ ഒന്നായ സ്ഫടികം, 4-കെ റീ മാസ്റ്റര്‍ ചെയ്താണ് തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ആരാധകര്‍ മാത്രമല്ല വലിയ താരങ്ങള്‍ വരെ റീ റിലീസ് കാണാന്‍ എത്തി എന്നതാണ് എടുത്തു പറയേണ്ടത്.
കൗമാരക്കാരുടെ ഹരമായ നടി അനശ്വര രാജന് തിയേറ്ററില്‍ എത്തിയത് മുണ്ടുടുത്ത് റെയ്ബണ്‍ ഗ്ളാസൊക്കെ വെച്ചാണ്, എന്നിട്ട് ചെയ്തതോ സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ മുണ്ടുമടക്കിക്കുത്തി ലാലേട്ടനെ വെല്ലുന്ന സ്റ്റൈലില്‍ നില്ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ”ഇതെന്റെ പുത്തന്‍ റെയ്ബണ്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും.. മണിയാ.. പോ..”, എന്ന ക്യാപ്ഷനോടെയാണ് അനശ്വര ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
അന്ന് ചുവന്ന ഫ്രണ്ട് ഓപ്പണ്‍ ബ്ലൗസ് അണിഞ്ഞ താരസുന്ദരി ഇന്ന് മുണ്ടു കയറ്റികുത്തി നില്ക്കുന്നതും നയനമനോഹരം. FC