സീരിയല്‍ നടി എയ്ഞ്ചല്സജിയുടെ മകന് ആര്യന്റെ ജന്മദിനം- ആശംസകള്‍ കൊണ്ട് മൂടി സഹതാരങ്ങള്‍.
ആരാധകരുടെ പ്രിയ താരം എയ്ഞ്ചല്‍ മരിയ ഇവിടെതന്നെയുണ്ട്.
അഭിനയത്തില്‍ നിന്ന് അവധി എടുത്തത് വിവാഹിതയായ ശേഷ
മായിരുന്നു.വില്ലത്തി കഥാപാത്രങ്ങളില്‍ നിന്ന് തികഞ്ഞ കുടുംബിനിയായി മാറിയത് സംവിധായകനും നടനും മില്ലേനിയം ഓഡിയോസിന്റെ ഡയറക്ടറുമായ സജി മില്ലേനിയം മിന്നുചാര്ത്തിയതോടെയായിരുന്നു.
2018ല്‍ തൊടുപുഴയില്‍ വെച്ചായിരുന്നു ഇരുതാരങ്ങളുടെയും ആര്‍ഭാട വിവാഹം. സിനിമ സീരിയല്‍ രംഗത്തുള്ളവര്‍ക്ക് മൂവാറ്റ്പുഴയിലും കോഴിക്കോട് ആശിര്വാദിലും വിരുന്നൊരുക്കിയത് വാര്‍ത്തയായിരുന്നു.എയ്ഞ്ചല്‍ അഭിനയ രംഗത്തെത്തുന്നത് സജിമില്ലേനിയം സംവിധാനം ചെയ്ത രണഭൂമി എന്ന ആല്‍ബത്തിലൂടെയായിരുന്നു.അവിടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
താര ദമ്പതികളുടെ മകന് ആര്യന്റെ ജന്മദിനമായിരുന്നു ഡിസംബര്‍
ഒന്നിന്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് താര ജോഡികളുടെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ പൂള് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആഘോഷം.ആര്യന് ജന്മദിനാശംസകള് നേരാന്‍ ഇരുവരുടെയും സഹ പ്രവര്‍ത്തകരും ബന്ധുക്കളും എത്തി.സഹ താരങ്ങളായിട്ടുള്ളവര് നവ മാധ്യമങ്ങളിലൂടെ ഏയ്ഞ്ചല്‍, സജി ദമ്പതികളുടെ മകന് ശിവ എന്ന വിളിപ്പേരില്‍ തിളങ്ങുന്ന ആര്യന് ജന്മദിനാശംസകള് നേര്‍ന്നു.
ആയിരത്തില്‍ ഒരുവള്‍,ബട്ടര്‍ഫ്ളൈ,നന്ദനം,മാനസമൈന,ബന്ധുവാര് ശത്രുവാര്,ചന്ദനമഴ തുടങ്ങി നിരവധി സീരിയലുകളില്‍ നിറഞ്ഞ്
നിന്ന താര സുന്ദരിയായിരുന്നു എയ്ഞ്ചല്‍.
ഞങ്ങളും നേരുന്നു ആര്യന് ആയൂരാരോഗ്യസൗഖ്യം.
ഫിലീം കോര്‍ട്ട്.