നടി അഞ്ജലി അമ്മയായി സഹ സംവിധായകനാണ് പെണ്‍കുഞ്ഞിന്റെ അച്ഛന്.. കുടുംബം വലുതായി……
നാം ജീവിച്ചിരുന്നതിനുള്ള തെളിവാണ് നമ്മുടെ രക്തത്തില്‍ പിറന്ന കുഞ്ഞ്, ആ സൗഭാഗ്യത്തിന്റെ കടാക്ഷം കിട്ടിയിരിക്കുകയാണ് നടി അഞ്ജലീനായര്ക്കും ഭര്‍ത്താവും സഹസംവിധയകനുമായ അജിത് രാജുവിനും, അഞ്ജലിതന്നെയാണ് താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം പുറത്തുവിട്ടത്.
മലയാളികളുടെ പ്രിയനടി അഞ്ജലി നായര്‍ അമ്മയായി. പെണ്‍കുഞ്ഞിന്റെ അമ്മയായെന്ന് അഞ്ജലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം അവര്‍ കുറിച്ചു. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണമെന്നും അവര്‍ കുറിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 125-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഞ്ജലി.
ദൃശ്യം 2 വിലെ പോലീസ് വേഷം ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയിരുന്നു. ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനല്, ഒപ്പം, പുലിമുരുകന്, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍, അണ്ണാത്തെ തുടങ്ങിയവയാണ് അഞ്ജലിയുടെ പ്രധാന ചിത്രങ്ങള്‍. അമ്മയ്ക്കും വാവാക്കും സര്‍വ്വ സുഖങ്ങളും നേരുന്നു. FC