നിരവധി തവണ ചതിക്കപ്പെട്ടു.നടി അഞ്ജു അരവിന്ദ്-അഭിനയവും നിര്‍ത്തി.
മലയാള സിനിമയിലെ വിടര്‍ന്ന മുഖം ആകര്‍ഷണമുള്ള കണ്ണുകള്‍ മനോഹരമായ ചിരി ഇതെല്ലാം ചേര്‍ന്ന നടിയായിരുന്നു അഞ്ജു അരവിന്ദ്.വിവിധ ഭാഷകളിലായി 200നടുത്ത് സിനിമകള്‍.അതില്‍ മലയാളം തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലായിരുന്നു ഏറെയും.അഞ്ജുവിന് എല്ലാ ഭാഷകളിലും ആരാധകരുമായി.
1995ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.ഇപ്പോഴും അഭിനയം തുടരുന്നു.അതിനിടെ തനിക്ക് സീരിയല്‍ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചാണ് താരം പറയുന്നത്.പലരും വിളിക്കും നല്ല വേഷങ്ങളാണെന്ന് പറഞ്ഞ്.എന്നാല്‍ തീരെ അഭിനയ സാധ്യതയില്ലാത്ത വേഷങ്ങള്‍ മെഗാസീരിയലാണ് ഫുള്‍ടൈം വേഷമാണെന്ന് പറഞ്ഞ് വിളിച്ച് ഒരാഴ്ച കൊണ്ട് പറഞ്ഞ് വിടും.കൂടാതെ നമ്മളോട് ചര്‍ച്ച ചെയ്യാതെ നമ്മളുടെ കഥാപാത്രത്തെ ഇല്ലാതാക്കി കളയും.
ഇത്തരം അനുഭവങ്ങള്‍ ഒന്നും രണ്ടുമായിരുന്നില്ല.അതോടെയാണ് സീരിയല്‍ അഭിനയം നിര്‍ത്തിയത് എന്ന് അഞ്ജു അരവിന്ദ് പറയുന്നു.
എന്തിനാ മിനി സ്ക്രീന്‍ ബിഗ് സ്ക്രീനില്‍ നിറയെ അവസരങ്ങളല്ലെ-പരാതിയും പരിഭവങ്ങളും വേണ്ട മുന്നോട്ട് പോവുക.
ഫിലീം കോര്‍ട്ട്.