ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീകൃഷ്ണനായി നടി അനുശ്രീ.. ഭംഗിയുള്ള കണ്ണാ വരം തരൂ……
മൂന്നാല് വര്‍ഷങ്ങള്‍ മുടങ്ങികിടന്നു കോവിഡ് വെള്ളപ്പൊക്കം തുടിങ്ങിയ കാരണം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളൊന്നും നടന്നില്ല എന്നാല്‍ എല്ലാം അതിജീവിച്ചു ഇത്തവണ ആഘോഷം വിപുലമാക്കാന്‍ ബാലഗോകുലത്തിനു കഴിഞ്ഞു. പതിവുതെറ്റിക്കാതെ ഇത്തവണയും നടി അനുശ്രീ കൃഷണവേഷത്തിലെത്തി
ശ്രീകൃഷ്ണന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങള്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ നേടിയെടുത്തു. ”ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവര്ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ…”- ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. നിതിന്‍ നാരായണന് ആണ് ഫൊട്ടോഗ്രാഫര്‍. അക്ഷര സമേഷ് രാധയായി. FC