നടി ആര്യയുടെ സഹോദരിയുടെ കല്ല്യാണം അച്ഛനില്ലാത്തതിന്റെ ദുഃഖത്തില്‍ താരസുന്ദരികള്‍…
അച്ഛനും അമ്മയും അവരെക്കാള്‍ സ്നേഹനിധികളായ മറ്റൊന്നും ഈ ലോകത്തില്ല.. അത് മനസ്സിലാക്കുക അവരില്‍ നിന്നകലുമ്പോഴും അവരില്ലാതാകുമ്പോഴുമാണ്, തന്റെ അച്ഛന്റെ വേര്‍പാട് എത്ര വേദനയുള്ളതാണെന്ന് പറയുകയാണ് നടിയും അവതാരികയുമായ ആര്യ,
അച്ഛന് ജന്മദിനാശംസ നേര്‍ന്നും സഹോദരിയുടെ വിവാഹവാര്‍ത്ത പങ്കുവെച്ചും നടിയും അവതാരകയുമായ ആര്യാ ബാബു. അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും അച്ഛന് നല്കിയ വാക്ക് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അതിനോട് നീതി പുലര്‍ത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ ബാബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അച്ഛന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം കുറിപ്പ് പങ്കുവെച്ചത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്റെ കുഞ്ഞുമകള്‍ വിവാഹിതയാകും. അച്ഛനെ കൂടുതല്‍ ആവശ്യമുള്ള സമയമാണ് ഇത്. എപ്പോഴും ഒപ്പമുണ്ടെന്ന് എനിക്കറിയാം. കുറിപ്പില്‍ ആര്യ പറയുന്നു. സഹോദരി അഞ്ജനയുടെ വിവാഹത്തെ കുറിച്ചാണ് ആര്യ കുറിപ്പില്‍ പറയുന്നത്. അഖിലാണ് അഞ്ജനയുടെ വരന്. 2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ടു വര്‍ഷം മുമ്പേ അച്ഛന് ബാബു ഇരുവരേയും വിട്ടുപോയിരുന്നു. അതിനുശേഷം അച്ഛന്റെ ഓര്‍മ്മകള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
‘സ്വര്‍ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി അച്ഛനായിരിക്കും. കാരണം അച്ഛന്റെ കുഞ്ഞുമകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും. വിട പറയുന്നതിന് മുമ്പ് അച്ഛനു നല്കിയ വാക്ക് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. അച്ഛനെ എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികള്‍ക്കപ്പുറം അച്ഛനെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗ്ഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകള്.’ ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. ഞങ്ങളും നേരുന്നു സര്‍വ്വവിധ അനുഗ്രഹങ്ങളും FC