കോവിഡ് അവധി കഴിഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിതാ കോടതിയില്‍.
എല്ലാദിവസവും വിചാരണ നടത്തി ഇരക്ക് നീതി ലഭിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാല്‍ ഇടക്ക് വില്ലനായെത്തിയ കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചപ്പോള്‍ ഈ കേസും അതില്‍ കുടുങ്ങി.അങ്ങിനെ മാര്‍ച്ച് 24ന് നിര്‍ത്തിയ കേസ് ജൂണ്‍ 22ന് പുന:രാരംഭിക്കുകയാണ്.
പ്രതിയെന്ന് മുദ്രകുത്തപ്പെട്ട ജനപ്രിയ നായകന് ശ്രീ.
ദിലീപ് കോടതിയിലെത്തിയിട്ടുണ്ട്.സുപ്രീം കോടതി
യുടെ നിര്‍ദ്ദേശം ആറ് മാസത്തിനുള്ളില്‍ വിചാരണ
പൂര്‍ത്തിയാക്കണമെന്നാണ്.
ഇന്നും നാളെയുമായി നടക്കുന്ന വിസ്താരത്തില്‍ ചില താരങ്ങളെല്ലാം ഹാജരാകേണ്ടതുണ്ട്.നടിയുടെ കേസ് വിസ്താരം മൂന്ന് ദിവസമായാണത്രേ നടക്കുക.അതിന് ശേഷം നടിയുടെ സഹോദരന്,
നടനും സംവിധായകനുമായ ലാലിന്റെ ഡ്രൈവര്‍ സുജിത്ത്,നടി രമ്യ നമ്പീശന് എന്നിവരെയും വിസ്തരിക്കും അത് കഴിഞ്ഞ് നടന് സിദ്ധിഖ്, നടി ഭാമ എന്നിവരെ വിസ്തരിക്കും.
ലാല്‍,ഭാമ എന്നിവരുടെത് നിര്‍ണായക മൊഴികളാകും.അമ്മയുടെ സ്റ്റേജ് റിഹേഴ്സലിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കമായിരിക്കും താരങ്ങളില്‍ നിന്ന് അറിയാനുണ്ടാവുക.
എന്തായാലും നടിയെ അക്രമിച്ചവരെല്ലാവരും അഴിക്കുള്ളിലാവണം.നിരപരാധികള്‍ പുറത്തും.
ഫിലീം കോര്‍ട്ട്.