കരീന കപൂറിന് ഇത് രണ്ടാമത്തെ കുഞ്ഞ്-ഭര്‍ത്താവ് സെയ്ഫിന് നാലാമത്തേത് -നിറവയറില്‍.
കരീന കപൂര്‍ എന്ന ബോളിവുഡ് നടി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഒരുക്കത്തിലും ഭര്‍ത്താവായ സെയ്ഫ് അലിഖാന് എന്ന ബോളിവുഡ് നടന് നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.സെയ്ഫിന്റെ ആദ്യ ഭാര്യയില്‍ രണ്ട് മക്കളാണ്.എന്തായാലും കരീന ഹാപ്പിയാണ്.ഈ ഗര്‍ഭകാലവും ആഘോഷിക്കുകയാണ്.
ഗര്‍ഭാവസ്ഥയില്‍ ജോലി,ഫാഷന്‍ ആഘോഷങ്ങള്‍ ഒന്നിനും ഒരു മുടക്കവും ഇതുകാരണം ഇല്ലെന്നും കരീന താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ അന്ന് തന്നെ പറഞ്ഞിരുന്നു.അത് ഉറപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ അവരിപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.നിറവയറുമായി പിങ്ക് സ്പോട്സ് വസ്ത്രം ധരിച്ചാണ് കരീന നില്‍ക്കുന്നത്.അതിന് കൊടുത്ത ക്യാപ്ഷന്‍ ഇങ്ങനെയാണ്.’ഞങ്ങള്‍ രണ്ട് പേരും ഷൂട്ടിങ് സെറ്റില്‍ എന്നാണ്.ഒരു പരസ്യത്തിന്റെ ഷൂട്ടുമായി വന്നതായിരുന്നേ്രത കരീന.അവിടെ നിന്നാണ് ഈ കളര്‍ഫുള്‍ ഫോട്ടോസ് എടുത്തിരിക്കുന്നത്.
ധരിച്ചിരിക്കുന്നത് പിങ്ക് വസ്ത്രമായത് കൊണ്ട് പെണ്‍കുഞ്ഞാണ്
കരീനക്കെന്ന് ആരാധകര്‍ പറയുന്നു.അമ്മയാകുക എന്നത് ഒരു രോഗാവസ്ഥയല്ലെന്നും അതിനാല്‍ തന്നെ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കണ്ടെന്നും കരീന വ്യക്തമാക്കുന്നു.മാത്രമല്ല രണ്ടാമത്തെ കുഞ്ഞിന്റെ പേര് ഞങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.എന്തായാലും തൈമൂറിന് ഒരു കുഞ്ഞുവാവയെ കൂടി കിട്ടുകയാണ്.നിറവയര്‍ തടവി നില്ക്കുന്ന കരീനയുടെ ഫോട്ടോയും വൈറലായിക്കഴിഞ്ഞു.നമുക്ക് കാത്തിരിക്കാം വാവക്കായ്.
ഫിലീം കോര്‍ട്ട്.