വലിഞ്ഞമര്‍ന്ന് കുനിഞ്ഞ് കുത്തി-പ്രായം നോക്കണ്ട നടി ലിസി തന്നെയാണ് -കളരിയാണ് ഐറ്റം.
തുടങ്ങിയിട്ട് കാലം കുറച്ചായി.അതുകൊണ്ട് തന്നെ
നല്ല മെയ് വഴക്കവും ആയിരിക്കുന്നു.പ്രിയപ്പെട്ട ലിസിക്ക് പ്രിയദര്‍ശന്റെ ഭാര്യയായി രണ്ട് പതിറ്റാണ്ട്.ഇപ്പോള്‍ സ്വതന്ത്രയാണ് വെറുതെയിരുന്ന് മനം മടുത്തതോടെയാണ് ആദ്യം പയറ്റിയതിലേക്ക് വീണ്ടും തിരിഞ്ഞത്.
അവരതിനെ കുറിച്ച് പറഞ്ഞതിങ്ങനെ പഠിക്കേണ്ടുന്ന മികച്ച ആയോധന കലയാണ് കളരി.പ്രായം അതിനൊരു തടസ്സമല്ലെന്ന് കൂടെയുള്ള ഫോട്ടോകള്‍ പറയും.എനിക്ക് സാധിച്ചത് പോലെ അല്പമെങ്കിലും സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ അത് ശരീരത്തിനും
മനസ്സിനും നല്കുന്ന ഊര്‍ജ്ജവും ഉന്മേഷവും ഒട്ടും ചെറുതായിരിക്കില്ല.
ചുവടുകളുടെയും വടിവുകളുടെയും സമന്വയമാണ് കളരി.ഈ ചിത്രത്തില്‍ കാണുന്നത് കലാറാണി, ലക്ഷ്മണ് ഗുരുജി എന്നിവരാണ്.
ചെറുപ്രായത്തില്‍ പഠിക്കാന്‍ പറ്റിയില്ലല്ലൊ എന്ന സങ്കടം മാത്രമാണ് എനിക്കിപ്പോഴുള്ളത്.നമ്മുടെ കുട്ടികളെയെല്ലാം ചെറുപ്പത്തിലെ കളരി പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.
ആരോഗ്യം സംരക്ഷിക്കാനും സ്വയം നിയന്ത്രിക്കാനും അത് സഹായിക്കും.ഗുരുക്കന്മാര്ക്കൊപ്പം ചുവട് വെക്കുന്നതിന്റെ ഫോട്ടോയാണ് ലിസി ഷെയര്‍ ചെയ്തത്.നന്നായി ചെറുപ്പം വെച്ചിട്ടുണ്ട്. അവരുടെ ഉപദേശം സ്വീകരിക്കാം.കളരി അഭ്യസിക്കുക.സൗന്ദര്യം,ക്ഷമ,സ്വയം രക്ഷ എന്നിവ കൈമുതലാക്കുക.
ഫിലീം കോര്‍ട്ട്.