ബിക്കിനിയണിഞ്ഞ് ബിയറടിച്ച ജോസഫിലെ നായിക മാധുരി-കണ്ട് കൈയ്യടിച്ച നടി കസ്തൂരി.
ജോസഫ് എന്ന ചിത്രം കഴിഞ്ഞതോടെയാണ് ആരാധകര്‍ ശരിക്കും
നടി മാധുരിയെ തിരഞ്ഞതും പഠിച്ചതും സത്യത്തില്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.മാധുരിയുടെ മോഡേണ്‍ ലുക്കും ഭാവങ്ങളും കണ്ടിട്ട് അതൊന്നും പോര എന്ന തോന്നലില്‍ കടല്ക്കരയില് ബിക്കിനിയിലിരുന്ന് ഒരു കുപ്പി ബിയര്‍ കഴിക്കുന്നതിന്റെ ഫോട്ടോ താരസുന്ദരി തന്നെ എടുപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.അതോടെ വിമര്‍ശനങ്ങളുടെ പെരുമഴക്കാലം തന്നെ നേരിടേണ്ടി വന്നു.കൂടുതലും അശ്ലീല കമന്റുകളായിരുന്നു.അതിനെതിരെ മാധുരി പ്രതികരിച്ചതിങ്ങനെ –
ബാത്തിങ്ങില് സ്യൂട്ടിങ്ങില് നില്ക്കുന്ന ഒരവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇതാണോ അവസ്ഥ.വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.ഇത്തരത്തിലൊരു കുറിപ്പിട്ടെങ്കിലും ഫോട്ടോ പിന്‍വലിച്ചു കളഞ്ഞു മാധുരി.ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് കസ്തൂരി.അനിയന്ഭാവ ചേട്ടന്ഭാവ എന്ന ചിത്രത്തിലെ ആ ഒതുക്കവും അടക്കവുമുള്ള കുട്ടിയൊന്നുമല്ല ഇപ്പോള്‍ കസ്തൂരി.അവര്‍ മാധുരിയോട് പറയുന്നതിങ്ങനെ –
നിന്റെ അവധിക്കാലമാണ്.നിന്റെ ജീവിതമാണ് നീയാണ് ബിക്കിനി
ധരിച്ചിരിക്കുന്നത്.നീ വാങ്ങിയ ബിയറാണ് പിന്നെ എന്തിന് ട്രോളുകള്‍ക്ക് വഴങ്ങിക്കൊടുക്കണം.ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താന്‍ ഉള്ളതല്ല നിന്റെ ജീവിതം.സധൈര്യം നീങ്ങൂ.
എജ്ജാതി ഉപദേശം അല്ലെ.ആരെയും നന്നാവാന്‍ സമ്മതിക്കില്ലെന്ന് സാരം.
ഫിലീം കോര്‍ട്ട്.