30 വയസ്സായി നടി മീരാനന്ദന്-കണ്ടാല്‍ പറയില്ല.ഒറ്റക്ക് താമസം പ്രണയം.
ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ പാടാനെത്തി.പാട്ടില്‍ മുന്നേറാന്‍
കഴിഞ്ഞില്ലെങ്കിലും അവിടെ തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും
ഉദിച്ചുയര്‍ന്ന് നില്‍ക്കുകയാണ്.മീരനന്ദന് എന്ന മലയാളികളുടെ പ്രിയപ്പെട്ട അവതാരിക അഭിനേത്രി.അവര്‍ക്ക് 30 വയസ്സ് തികഞ്ഞിരിക്കുന്നു.അതിന്റെ ആഘോഷത്തില്‍ തന്റെ ഇരുപതുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി ഇങ്ങനെ-
എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ കഴിഞ്ഞ ഒരു
ദശാബ്ദത്തില്‍ ഒരു പാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും
ആദ്യാനുഭവം രുചിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് ഞാന്‍ എന്താണോ
അതിലേക്ക് എത്തിചേരും. ഉയര്‍ച്ചയോ താഴ്ചയോ ഒന്നിനും ഒരു
മാറ്റവും വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
കോളേജ് പൂര്‍ത്തിയാക്കി ഒരു ഡിഗ്രി കൈക്കലാക്കി അഭിനയത്തിലും തുടക്കം കുറിച്ചു ദുബായിലേക്ക് മാറി താമസിച്ചു.റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി. ഇപ്പോള്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതും അതാണ്.ഒറ്റക്ക്ജീവിച്ചു പ്രണയത്തിലായി.ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു.ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു.എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി.ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്ന് പോകുന്നു.പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്നറിയുന്നു.
എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു.പക്ഷെ മുപ്പതുകള്‍ കൂടുതല്‍
നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എന്നാണ് ഇന്‍സ്റ്റഗ്രാമില്‍
തന്റെ 30ാം ജന്മദിനത്തില് കുറിച്ചത്.മുല്ല എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് മീര സിനിമയിലരങ്ങേറിയത്.ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.