എന്റെ മകന് ഒരിക്കലും നിങ്ങളുടെ മകളെ വഴിതെറ്റിക്കില്ല-നടി മേഘ്ന രാജ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കാട്ടി.
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞതും അത് തന്നെയാണ്.നിങ്ങള്‍ പെണ്മക്കളെ വളര്ത്തുന്നതെങ്ങനെയാണോ ആ ശ്രദ്ധയും കരുതലും ആണ്മക്കളുടെ കാര്യത്തിലും കാണിക്കണം.എന്നാല്‍ നല്ലവരായി അവര്‍ വളരും കുടുംബത്തിനും ദേശത്തിനും അവര്‍ ഭാവിയില്‍ മുതല്‍ കൂട്ടാവും എന്ന്.
ഇത് പറഞ്ഞത് ഡല്‍ഹിയില്‍ ക്രൂരമാനഭംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ ആ ദാരുണ സംഭവത്തിന്റെ ചുവട് പിടിച്ചായിരുന്നു.ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ്ജയുടെ മരണശേഷമാണ് മേഘ്നക്ക് ഒരു ആണ് കുഞ്ഞ് പിറന്നത്.ചിരഞ്ജീവിയും മേഘ്നയും കുടുംബവും കടുത്ത സന്തോഷത്തിലായിരുന്നു തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ കാര്യമോര്‍ത്ത്.അതിനിടയിലാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി മരണത്തിന് കീഴടങ്ങുന്നത്.അതിന് ശേഷം മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്കിയതും അമ്മക്കും മകനും കോവിഡ് വന്നതുമെല്ലാം വാര്‍ത്തയായിരുന്നു.
മാസങ്ങള്‍ മാത്രം പ്രായമുള്ള തന്റെ മകനെ ചൂണ്ടി കാണിച്ച് മേഘ്ന പറഞ്ഞ വാക്കുകളാണിന്ന് ഓരോ അമ്മമാരും സ്വീകരിക്കേണ്ടത്.
നിങ്ങളുടെ മകള്‍ക്ക് ഒരു അപകടവും സൃഷ്ടിക്കാത്ത വ്യക്തിയായിരിക്കും എന്റെ മകന്,ഞാന്‍ അത് വാക്ക് തരുന്നു.എന്റെ മകന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ സുരക്ഷിതര്‍ എന്നതുറപ്പാക്കുകയാണ് ഒരാണ്കുട്ടിയുടെ അമ്മയെന്ന നിലയില്‍ തന്റെ പ്രാഥമിക ലക്ഷ്യമെന്നും മേഘ്ന കൂട്ടിച്ചേര്‍ക്കുന്നു.തന്റെ മുഴുവന്‍ സമയവും ഇനി അവനുവേണ്ടിയാണ് ചെലവഴിക്കുക.സമൂഹത്തിന് ഭീഷണിയല്ലാത്ത രീതിയില്‍ അവനെ വളര്‍ത്തും.എല്ലാം സാധിക്കട്ടെ മേഘ്ന ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.