ഒരു വിവാഹത്തോടെ എല്ലാം തകര്‍ന്ന സീരിയല്‍ സ്വപ്ന സുന്ദരി മേഘ്നയുടെ ഇന്നത്തെ സ്ഥിതി.
ചെറിയ സ്ക്രീനിലെ വലിയ താരമായിരുന്നു മേഘ്ന വിന്‍സെന്റ്.ആ
തിരക്കിനിടയില്‍ നിന്നാണ് അവര്‍ വിവാഹത്തിന്റെ മധുരം നുകരാന്‍ സഹ നടിയുടെ സഹോദരനായ ഡോണ്‍ ടോമിയുടെ ഭാര്യയായത്.
വെഡിങ്ങ് പാര്‍ട്ടിയുടെയും എന്‍ഗേജ്മെന്റിന്റെയും വീഡിയോ
കണ്ടവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞതാണ് ഇവരൊരു നൂറ് കൊല്ലം
ഒരുമുച്ച് ജീവിക്കുമെന്ന്.എന്നാല്‍ 100 ദിനം പോലും തികക്കാന്‍ മേഘ്ന-ഡോണ്‍ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല വേര് പിരിഞ്ഞ ഉടനെ ഡോണ്‍ വേറെ കെട്ടുകയും ചെയ്തു.അവിടെ തകര്‍ന്ന
മേഘ്ന ഇപ്പോള്‍ ആ അനുഭവത്തിന്റെ കൈപ്പേറിയ ദിനങ്ങളെ കുറിച്ചാണ് പറയുന്നത്.അതും ഒരഭിമുഖത്തിനിടെ-
ചോദ്യം ഇതായിരുന്നു ഇത്രയേറെ പ്രശ്നങ്ങളുടെ ഡിപ്രഷന് എങ്ങനെ മാറി,ഇത്ര സന്തോഷത്തോടെയിരിക്കാന്‍ എങ്ങനെ കഴിയുന്നു
എന്ന്.മേഘ്നയുടെ മറുപടി ആ അവസ്ഥ എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുകയില്ല.മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു.എനിക്കാരെയും ഫെയ്സ് ചെയ്യണ്ടായിരുന്നു.അത്തരത്തിലൊരവസ്ഥയായിരുന്നു എന്റേത്.
ഈ ഒരവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ അതില്‍ നിന്ന് പുറത്ത്
വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും.പക്ഷെ അത് അത്ര എളുപ്പമല്ല.
എന്താണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവര്‍ക്ക് തന്നെ
മനസ്സിലാകാത്ത അവസ്ഥയാണ് ഞാനനുഭവിച്ച ഡിപ്രഷന്.അതില്‍
നിന്ന് മോചനം നേടിയതിന്റെ ഒരു വീഡിയോ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
മേഘ്ന കാലം അങ്ങനെയാണ്.നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ
ജീവിക്കുക.
ഫിലീം കോര്‍ട്ട്.