ഇഷ്ട നടി മൈഥിലി വിവാഹിതയായി ഇനി നല്ല ‘സമ്പത്താ’യിരിക്കും ഉള്ളം കൈയില്‍……
മായാ മോഹിനി, സാള്‍ട്ട് & പെപ്പര്‍, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം, മാറ്റിനി, വില്ലാളി വീരന്, നാടോടിമന്നന് തുടങ്ങി ഒട്ടനവധി മലയാളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച് ആരാധകരെ നേടിയ നടിയാണ് മൈഥിലി, അവരിതാ സിനിമാതിരക്കുകള്‍ മതിയാക്കി തന്റെ മുപ്പത്തിനാലാം വയസ്സില്‍ വിവാഹിതയായിരിക്കുന്നു.
നടിയും ഗായികയുമായ മൈഥിലിയുടെ വിവാഹമായിരുന്നു ഇന്ന് ആര്‍ക്കിടെക്ടായ സമ്പത്താണ് വരന്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന് നടത്തും.
ബ്രെറ്റി ബാലചന്ദ്രന് എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി മേല്‍പ്പറഞ്ഞത് കൂടാതെ കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, വെടിവഴിപാട്, ഞാന്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം. നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് FC