നടി നന്ദിനി വിവാഹിതയാകുന്നു പഴയ പ്രണയം പൊട്ടി.. അതിനുള്ള കാരണവും.. പുതിയത് തുടങ്ങി…
43 വയസ്സായെങ്കിലും ഇന്നും നടി നന്ദിനി വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് നന്ദിനി. ‘പ്രണയം ബ്രേക്കപ്പ് ആയതിനാലാണ് വിവാഹം ചെയ്യാതിരുന്നത്. എന്നാല്‍ അതുമാത്രമല്ല, അക്കാലത്ത് കല്ല്യാണം കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്ക്കാന് പറ്റില്ല. എനിക്കും എന്റെ കാമുകനും ആറ് വയസ്സിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ഞങ്ങള്‍ ബ്രേക്കപ്പായി. അല്ലെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമായിരുന്നു. വിവാഹമെന്നത് വലിയ കാര്യമാണ്. ചുരുങ്ങിയത് ഇരുപത് വര്‍ഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയര്‍ച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാന്‍ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാല്‍ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്’. നന്ദിനി പറഞ്ഞു.
വിവാഹക്കാര്യത്തെ പറ്റി അച്ഛനും അമ്മയും പറഞ്ഞിരുന്നു എന്നും കുടുംബത്തിലുള്ള രണ്ടു മൂന്നു പേരുമായി വിവാഹം ആലോചിച്ചിരുന്നു എന്നും നന്ദിനി പറഞ്ഞു. ‘വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള പക്വത എനിക്കുന്നുണ്ടെന്ന് തോന്നിയിരുന്നില്ല. വിവാഹം ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചിരുന്നു. പക്ഷേ, വിവാഹ ജീവിതത്തില്‍ സന്തുഷ്ടരായവരും ഉണ്ട്. എനിക്ക് അതിന് പറ്റിയില്ല. മുന്‍ കാമുകന് വിവാഹം ചെയ്തു, അയാള്‍ക്ക് കുട്ടികളുമുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ട്’. എന്നും നന്ദിനി പറയുന്നു. FC