നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍-മകളോ? അമ്മയോ?.
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് രണ്ടടി പുറകോട്ട് പോയതായിരുന്നു നടി പൂര്‍ണ്ണിമ.കുറഞ്ഞ സമയം ഒത്തിരി സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താര സുന്ദരിയെ മല്ലിക സുകുമാരന്‍ ദമ്പതികളുടെ മകന് ഇന്ദ്രജിത്ത് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.വിവാഹത്തോടെ കുടുംബം കുട്ടികള്‍ എന്ന തിരക്കിലേക്ക് മാറിയ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഒരു ചാനല്‍ ഷോയില്‍ അവതാരികയായെത്തി.അതിലൂടെ വീണ്ടും ജനകീയത കരസ്ഥമാക്കിയ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ രണ്ട് പെണ്‍കുട്ടികളും മികച്ച കലാകാരികളാണ്.
മൂത്ത മകള്‍ പ്രാര്‍ത്ഥന ഗായികയും അഭിനേതാവുമാണ്.പൂര്‍ണ്ണിമ
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏറ്റവും
സ്റ്റൈലിഷായ ചിത്രമാണത്.ഒരു പ്രായം കഴിഞ്ഞാല്‍ ഇന്ന സ്റ്റൈലേ സ്ത്രീകള്‍ക്ക് ചേരൂ എന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്ന്
തെളിയിക്കാന്‍ കൂടിയാണ് അതി മോഡേണ്‍ രൂപ ഭാവത്തില്‍ എത്തിയിരിക്കുന്നത്.
ക്രോസ്റ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞ പൂര്‍ണ്ണിമയെ കണ്ട ആരാധകര്‍ ആദ്യം കരുതിയത് മകള്‍ പ്രാര്‍ത്ഥനയാണെന്നാണ്.അത്തരത്തിലാണ് മൊത്തം കമന്റും വന്നിരിക്കുന്നത്.ഇതിലെ ഹൈലൈറ്റ് പ്രാര്‍ത്ഥനയുടെ വസ്ത്രമാണ് പൂര്‍ണ്ണിമ ധരിച്ചിരിക്കുന്നത് എന്നതാണ്.വൈറസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഒരു ബോളിവുഡ് ചിത്രം ചെയ്യുന്ന പൂര്‍ണ്ണിമ ഇനി നിവിന്‍ പോളിയുടെ തുറമുഖത്തിലാണ് അഭിനയിക്കുക.
ഫിലീം കോര്‍ട്ട്.