ഭര്‍ത്താവിന്റെ മരണത്തില്‍ ദുഃഖിച്ചു കഴിയുന്ന മീനയെ കാണാന്‍ നടിമാര്‍ വീട്ടിലെത്തിയപ്പോള്‍……

കോവിട് വന്നു അതുമാറി പക്ഷെ അവിടെത്തുടങ്ങിയ അസുഖങ്ങള്‍ മീനയുടെ ഭര്‍ത്താവിനെ മരണത്തിന്റെ വഴിയിലൂടെ കൊണ്ടുപോയി, അതിന്റെ ദുഃഖത്തില്‍ കഴിയുന്ന മീനയെ ആശ്വസിപ്പിക്കാന്‍ നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ്ണ. ജൂണ്‍ 28നാണ് തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്നായിരുന്നു വിദ്യാസാഗറിന്റെ മരണം.
പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന മീനയെ കാണാനായി സൗഹൃദ ദിനത്തില്‍ ഏതാനും കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്. കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ മീന തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനയത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു മീന. കൂട്ടുകാരികള്‍ക്കൊപ്പം ചിരിയോടെ നില്ക്കുന്ന മീനയെ കണ്ട സന്തോഷം കമന്റുകളില്‍ ആരാധകരും പങ്കുവയ്ക്കുന്നുണ്ട്.
‘എപ്പോഴും ചിരിയോടെ ഇരിക്കൂ, ഞങ്ങളെല്ലാം ഇല്ലേ, സങ്കടപ്പെടാതിരിക്കൂ’, ‘ഈ ചിരി ഇതുപോലെ കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്’, ‘നിങ്ങള്‍ തിരിച്ചുവരണം മന:സുഖത്തോടെ വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ മീനയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. FC