നടി രശ്മി മരിച്ചതിന് പിന്നാലെ 15 ദിവസത്തിന് ശേഷം കാമുകനും തൂങ്ങി മരിച്ച നിലയില്‍.. പോലീസ് ചോദ്യം ചെയ്തിരുന്നു…….
തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന കുറിപ്പെഴുതി വെച്ച് 21 വയസ്സുകാരി രശ്മിരേഖ ജീവിതം അവസാനിപ്പിച്ചു, അതിന്റെ പേരില്‍ കാമുകനായ സന്തോഷിനെ പോലീസ് ചോദ്യം ചെയ്തു. നടിയുടെ മരണത്തിന്റെ പതിനഞ്ചാം പക്കം കാമുകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് .ടെലിവിഷന്‍ താരം രശ്മിരേഖ ആത്മഹത്യ ചെയ്ത് പതിനഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജീവിത പങ്കാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടിലാണ് നടി തൂങ്ങി മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ഒരു കുറിപ്പും എഴുതി വച്ചിരുന്നു. പോലീസ് മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നടിയുടെ മരണത്തെ തുടര്‍ന്ന് പങ്കാളി സന്തോഷ് പത്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം റൂര്ക്കലയെ സ്വന്തം വസതിയില്‍ ഇയാളെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രശ്മിരേഖയുടെ മരണത്തെ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജീവനൊടുക്കുന്നതിനെക്കുറിച്ച് സന്തോഷ് ചിന്തിച്ചിരുന്നു. എന്നാല്‍ എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിച്ച് ഒപ്പം നിന്നുവെങ്കിലും ഇയാള്‍ കടുത്ത ദു:ഖത്തിലായിരുന്നുവെന്ന് മാതാവ് പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രശ്മിക്കും സന്തോഷിനും ആദരാഞ്ജലികള്‍ നേരുന്നു. FC