നടി സാനിയ ഇയ്യപ്പന്റെ നില മാനസികമായി തളര്‍ന്നുപോയി-രോഗം അത്രക്കും.
നമ്മുടെ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരും ഡോക്ടര്‍മാരുടെ നിരയും നിരന്തരം ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു കൊറോണ എന്ന മഹാമാരി വലിയ വിപത്താണ് അത് വരാതിരിക്കാന്‍ ഓരോരുത്തരും വളരെ ശ്രദ്ധാലുക്കളായിരിക്കണം.സകല മുന്‍ കരുതലുകളും സ്വീകരിക്കണം തുടങ്ങിയവ അന്ന് മുതല്‍ ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു.എന്നിട്ടും കൊറോണ ദിനംപ്രതി പെരുകുകയാണ്.രാഷ്ട്രീയ രംഗത്ത് നിന്നും സിനിമ രംഗത്ത് നിന്നും പല പ്രമുഖര്‍ക്കും കോവിഡ് മൂലം ജീവന് നഷ്ടപ്പെടുന്ന കാഴ്ചയും നമ്മള് കണ്ടു.എന്തായാലും എന്താണ് എന്ന ഭാവത്തില്‍ തന്നെയാണ് നാം ഇന്നും.പ്രതിരോധവാക്സിന്‍ കണ്ടെത്തിയെങ്കിലും കരുതല്‍ കുറക്കരുതെന്നാണ് നിര്‍ദ്ദേശം.
ഇനി വിഷയത്തിലേക്ക് വരാം കോവിഡ് ബാധിച്ച് അവശയായ നടി സാനിയ ഇയ്യപ്പന്റെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുക.ആറ് തവണ
ഞാന്‍ കോവിഡ് ടെസ്റ്റിന് വിധേയയായി.നെഗറ്റീവ് റിസള്‍ട്ടിന്
കാത്തിരിക്കുമ്പോഴാണ് ഫലം പോസറ്റീവാണെന്ന് ഡോക്ടര്‍
പറയുന്നത്.എന്ത് ചെയ്യണമെന്നറിയാതെ ആകെ ഞെട്ടി,കുടുംബം,
കൂട്ടുകാര്‍,ഇടപഴകിയ വ്യക്തികള്‍ മൊത്തത്തില്‍ ആശങ്കയായി.ഞാന്‍ ക്ഷീണിതയും ദു:ഖിതയുമായി വീട്ടില്‍ ദിവസങ്ങളെണ്ണി
കാത്തിരിക്കാന്‍ തുടങ്ങി.നെറ്റ് ഫ്ലിക്സില്‍ ടൈം ചെലവിടാമെന്ന്
കരുതിയെങ്കിലും കടുത്ത തലവേദന തടസ്സമായി. കണ്ണ് തുറക്കാന്‍ പോലുംകഴിയാത്ത സ്ഥിതി.
രണ്ടാം ദിവസം കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങി,ശരീരത്തിന്റെ പല ഭാഗങ്ങളും തിണര്‍ത്തു.കൂടാതെ ഉറക്കത്തില്‍ ശ്വാസം കിട്ടാത്ത അവസ്ഥ.മുമ്പൊരിക്കലും അത്തരത്തിലൊരവസ്ഥ ഉണ്ടായിട്ടില്ല.ജനിച്ച
മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഞാന്‍ അതിന്റെ വില
എന്താണെന്ന് മനസ്സിലാക്കി ഉത്കണ്ഠ മാനസികമായി തളര്‍ത്തി.
ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ലെന്ന് കരുതിയതാണ്.
അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക.കൊറോണ നിസ്സാരമല്ല.എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക.രോഗം ഭീകരമാണ്.മൂന്ന് ദിവസം മുമ്പ് ഫലം നെഗറ്റീവായി ദേഹത്ത് തിണര്‍ത്ത് പൊന്തിയതിന്റെ ഫോട്ടോസും പോസ്റ്റ് ചെയ്തിട്ടുണ്ട്.അതെ കരുതലോടെ കൊറോണയെ കൈകാര്യം ചെയ്യുക.
ഫിലീം കോര്‍ട്ട്.