സീരിയല്‍ സിനിമ നടി ശരണ്യ വിവാഹിതയായി- മനോജിനെ കെട്ടിയത് ഗുരുവായൂരില്‍ വെച്ച്.
ശരണ്യ ആനന്ദ് നടിയാകുന്നത് അയല്‍ സംസ്ഥാനത്തിലൂടെയാണ്.ആദ്യം അവര്‍ തമിഴിലാണ് അഭിനയിച്ചത്.അത് കഴിഞ്ഞാണ് മലയാളത്തില്‍ താരമായത്.രണ്ട് വിധത്തിലുള്ള ആരാധകരുടെ വലിയൊരു നിര തന്നെ ശരണ്യക്കുണ്ട്.സീരിയല്‍ രംഗത്തു നിന്നും സിനിമയില്‍ നിന്നുമാണ് ശരണ്യയെ സ്നേഹിക്കുന്നവരുള്ളത്.കൂടാതെ തമിഴകത്തും താര സുന്ദരിക്ക് ആരാധകരുണ്ട്.
കുടുംബ വിളക്കിലെ വേദികയായ ശരണ്യ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും മമ്മുട്ടിയുടെ മാമാങ്കത്തിലും അഭിനയിച്ചിട്ടുണ്ട്.മോഹന്‍ ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ്,അച്ചായന്‍സ്,ചങ്ക്സ്, കാപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
തമിഴില്‍ നിന്ന് ലാലേട്ടന്റെ സിനിമയിലേക്കാണ് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നിന്ന ശരണ്യയെ സ്വന്തമാക്കിയിരിക്കുന്നത് മനോജ് രാജന് നാരായണനാണ്.ഗുരുവായൂര്‍ ശ്രീ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ വെച്ചായിരുന്നു കല്ല്യാണം.
കോവിഡിനെ തുടര്‍ന്ന് കല്ല്യാണത്തിന് വളരെ കുറച്ച് പേരെ എത്തിയുള്ളൂ.സിനിമ സീരിയല്‍ രംഗത്തുള്ളവര്‍ ആശിര്‍വദിച്ചതും ആശംസിച്ചതും നവ മാധ്യമങ്ങളിലൂടെയായിരുന്നു.
ഞങ്ങളും ആശിര്‍വദിക്കുന്നു.ഈ ബന്ധം ദൃഢവും സ്ഥിരതയും വിശ്വാസവും സ്നേഹവും നിറഞ്ഞതുമാകട്ടെ എന്ന്.
ഫിലീം കോര്‍ട്ട്.