യുവനടിയും മോഡലുമായ ഷഹാന കോഴിക്കോട്ടെ വീട്ടില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍…..
നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിന്… ഈ ചോദ്യം മാത്രമാണ് ബാക്കി. യുവസുന്ദരിയും നടിയും മോഡലുമായ ഷഹാനയും ഭര്‍ത്താവിന്റെ ക്രൂരതയില്‍ മനം മടുത്ത് ജീവിതം അവസാനിപ്പിച്ച്, കാസര്‍ഗോഡ് സ്വദേശിനിയായ താരം കോഴിക്കോടുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ജീവിതം അവസാനിപ്പിച്ചത്,
കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ നടിയും മോഡലുമായ ഷഹാനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട് സ്വദേശിയാണ് ഷഹാന. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്നും ഷഹാനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹാനയുടെ മാതാവ് ആരോപിച്ചു. സജാദും ഷഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്ന്ന് തിരിച്ചയക്കുകയായിരുന്നു.
തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു. പോയത് ആ അമ്മക്കും കുടുംബത്തിനും സജാദിന് ഇനിയും കെട്ടി ജീവിക്കാം ആദരാഞ്ജലികളോടെ FC