നടി സുചിത്രയുടെ ദു:ഖം മാറുന്നില്ല.അവന് വിട്ട് പോയത് വിശ്വസിക്കാനാകാതെ.
ട്രെയിനില്‍ വെച്ചാണ് മലയാളികള്‍ ശരിക്കും സിചിത്രയെ കണ്ടത്.നമ്പര്‍ 20 മദ്രാസ് മെയിലില്‍ നായികയായി എത്തും മുമ്പ് ബാലതാരമായും സുചിത്ര സിനിമയിലുണ്ടായിരുന്നു.സുചിത്രയെ വിവാഹം കഴിച്ച് കൊണ്ട് പോയത് അമേരിക്കയിലേക്കാണ്.17 വര്‍ഷമായി അവര്‍ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ കുടുംബ സമേതം താമസിക്കുന്നത്.സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന സുചിത്ര നവ മാധ്യമങ്ങളില്‍ സജീവമാണ്.
ഇത്തവണ സുചിത്ര ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.കോവിഡ് ബോധവത്കരണത്തെ കുറിച്ചായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അവര്‍ ഷെയര്‍ ചെയ്തത്.ഈ വീഡിയോയില്‍ ഒരു നായക്കുട്ടി അഭിനയിച്ചിരുന്നു.പേര് ബ്രൂണോ.ആ ഓര്‍മ്മകള്‍ കൂടി പങ്ക് വെക്കുന്നതിങ്ങനെ.ബ്രൂണോ ഞങ്ങളെ വിട്ടുപോയിരിക്കുന്നു.സുചിത്രയുടെ അതെകുറിച്ചുള്ള പോസ്റ്റ്
ഇങ്ങനെ-നീയെന്നെ വിട്ട് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ബ്രൂണോ.കുറച്ച് നാള് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നതെങ്കിലും നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു.കോവിഡ് മഹാമാരിക്കിടയിലുണ്ടായിരുന്ന നിന്റെ ഓമനത്തമുള്ള സംഭാവനകളെ കുറിച്ച് പറയേണ്ടതില്ലല്ലൊ.RIP ഹീറോ.അതെ ഞങ്ങളും ആദരാഞ്ജലികളര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.