അമ്പലങ്ങളില്‍ കയറിഇറങ്ങിയ നയന്‍ താരയും വിഘ്നേഷും കല്ല്യാണം കഴിക്കാനല്ല-ഉര്‍വ്വശി.
നയന്‍താര വിഘ്നേഷ് വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു.ആ കാത്തിരിപ്പ് ഇനി എത്ര വര്‍ഷം കൂടി വേണ്ടി വരും എന്ന ചിന്തയിലാണിപ്പോള്‍.
അവര്‍ അതിനിടയിലാണ് ഉര്‍വ്വശി ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.ഇതുവരെ വിഘ്നേഷും നയന്‍ താരയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിഇറങ്ങിയത് വേഗം വിവാഹം നടക്കാനായിരുന്നില്ല എന്നും മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ദേവി ആയാണ് നയന്‍ താര പ്രത്യക്ഷപ്പെടുന്നത്.അതിന്റെ ഒരുക്കത്തിന് വേണ്ടി ചിത്രീകരണം തുടങ്ങും മുമ്പ് മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചു വ്രതം ആരംഭിച്ചിരുന്നു.
ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ തന്നെ വിമര്‍ശിക്കുമോ എന്ന് നയന്‍താര ഭയന്നിരുന്നു.അതുകൊണ്ടാണ് ദേവിയായി വേഷപ്പകര്‍ച്ച ചെയ്യും മുമ്പ് മൂക്കുത്തി അമ്മന്റെ ക്ഷേത്രം മുതല്‍ ഇന്ത്യയിലെ
ഒട്ടനവധി ക്ഷേത്രങ്ങളില്‍ നയന്‍താര പോയത്.കൂട്ടിനൊരാള് എന്ന നിലയില്‍ വിഘ്നേഷിനെ ഒപ്പം കൂട്ടി എന്ന് മാത്രമേ ഉള്ളൂവെന്നും അല്ലാതെ ഇരുവരും വിവാഹം കഴിക്കാതെ നടക്കുന്നതിന്റെ വിഘ്നങ്ങള്‍ തീര്‍ക്കാനല്ല എന്നും നയന്‍താരയെയും വിഘ്നേഷിനേയും ചേര്‍ത്ത് ഉര്‍വ്വശി പറയുന്നു.
മൂക്കുത്തി അമ്മനില്‍ ഞാന്‍ വേണമെന്ന് നയന്‍താര വാശിപിടിച്ചെന്ന് ഉര്‍വ്വശി ഇതിന്റെ കൂടെ പറയുന്നു.
ഫിലീം കോര്‍ട്ട്.