നടിമാരായ നഗ്മയും, ജ്യോതികയും സഹോദരിമാര്‍ – രണ്ടച്ഛന്മാര്, സീമയുടെ മക്കള്‍….

തെന്നിന്ത്യന്‍ നടിമാരായ നഗ്മയും ജ്യോതികയും ചേച്ചിയും അനിയത്തിയുമാണെന്ന് എല്ലാവര്ക്കും അറിയും എന്നാലതിലൊരു ട്വസ്റ്റ് ഉണ്ട് ഇരുവരുടെയും അമ്മ ഒരാളും അച്ഛന് രണ്ടാളുമാണ.
സൂപ്പര്‍താരങ്ങളായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം സിനിമ പ്രേക്ഷകരില്‍ പലര്‍ക്കും അറിയില്ല.ജ്യോതിക സദന് ശരവണന് എന്നാണ് ജ്യോതികയുടെ മുഴുവന്‍ പേര്. 1978 ഒക്ടോബര്‍ 18 നാണ് ജ്യോതികയുടെ ജനനം.
ജ്യോതികയുടെ ഹാഫ് സിസ്റ്ററാണ് നഗ്മ. പഞ്ചാബ് സ്വദേശി ആയ ചന്ദര്‍ സദനയാണ് ജ്യോതികയുടെ അച്ഛന്. ഇദ്ദേഹം ചലച്ചിത്ര നിര്‍മ്മാതാവ് ആണ്. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ. എന്നാല്‍ ചന്ദറിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് സീമ ഒരു വിവാഹം കഴിച്ചിരുന്നു.
ചന്ദറുമായി നടന്നത് സീമയുടെ രണ്ടാം വിവാഹമായിരുന്നു. അറിയപ്പെടുന്ന ബിസിനസുകാരനായ അരവിന്ദ് മൊറാര്‍ജിയാണ് ഇവരുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഉള്ള മകളാണ് നഗ്മ. നന്ദിത എന്നായിരുന്നു ജനനസമയത്ത് നഗ്മയുടെ പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് മാറ്റിയത്. നഗ്മ ജനിച്ചതിനു പിന്നാലെ സീമയും അരവിന്ദ് മൊറാര്‍ജിയും വിവാഹമോചിതരായി. അതിനുശേഷമാണ് ചന്ദര്‍ സദനയെ സീമ വിവാഹം കഴിച്ചത്. നഗ്മയും ജ്യോതികയും കുടുംബ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രണ്ട് പേരും സഹോദരികള്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ജ്യോതികയുടെ ഭര്‍ത്താവ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയാണ് സാഹോദര്യമെന്നും നിലനില്ക്കട്ടെ FC