സീരിയല്‍ നടി മരിച്ചു-സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കുടിച്ച മരുന്ന് വൃക്കയും കൊണ്ട് പോയി.
ഒത്തിരി വയറ് കൂടിയാല്‍ നൂറ് പേര് ചോദിക്കും അല്ല
ഇതും കൊണ്ട് എങ്ങോട്ടാ- നടക്കാന്‍ പോകുന്നില്ലെ,
എക്സര്‍സൈസ് ചെയ്യുന്നില്ലെ,വയറിന് വര്‍ക്ക് ഔട്ട്
ചെയ്യൂ.അത് കുടിക്ക് ഇത് കുടിക്ക് അങ്ങോട്ടോട് ഇങ്ങോട്ടോട് എന്നെല്ലാം.
അത്തരത്തിലോട്ടം നടത്തിയതാണ് ഇരുപത്തിയേഴുകാരിയായ മിസ്തി മുഖര്‍ജി.അവസാനം പെട്ടിയിലായി.ആരോ പറഞ്ഞു സൗന്ദര്യം കുറഞ്ഞു വരുന്നു.തടി കൂടിയിട്ടുണ്ട്.കീറ്റോ ഡയറ്റ് പിന് തുടരൂ എന്ന്.അത് കേട്ടതിന്റെ അനുസരിച്ചതിന്റെ ഫലമായി താര സുന്ദരിയുടെ രണ്ട് വൃക്കകളും തകരാറിലായി.ബാംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജീവന് രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു.മിസ്തിക്ക് എന്നെന്നേക്കുമായി ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നു.
ബംഗാളില്‍ നിന്ന് അഭിനയ മോഹവുമായി മുംബൈയിലെത്തിയ മിസ്തി 2012ല്‍ ലൈഫ് കീതോ ലഗ് ഗയി എന്ന ചിത്രത്തിലഭിനയിച്ചതോടെ താരമായി.അഭിനയത്തില്‍ സജീവമായ മിസ്തി നിരവധി ആല്‍ബങ്ങളിലും സീരിയലുകളിലും ബംഗാളി സിനിമകളിലും മികവ് തെളിയിച്ചു.
അതിനിടയിലാണ് സൗന്ദര്യ ബോധം കലശലായത്.സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കീറ്റോ ഡയറ്റിങ് ശീലമാക്കി.എന്നാല്‍ കിഡ്നിയെ തകര്‍ത്തു താരത്തിന്റെ ഡയറ്റിങ്.അവസാനം ബാംഗ്ളൂരുവിലെ ആശുപത്രി കിടക്കയില്‍ തീര്‍ന്നു.
മിസ്തി മുഖര്‍ജിക്ക് ആദരാഞ്ജലികള്‍.താരത്തിന്റെ
കുടുംബത്തിന്റെ ദു:ഖത്തില്‍ ചേരുന്നു ഞങ്ങളും.
ഫിലീം കോര്‍ട്ട്.