കാടിറങ്ങി വനവാസി മൂപ്പനും സംഘവുമെത്തി. സ്വീകരിച്ചും വസ്ത്രം നല്‍കിയും മമ്മുട്ടി.. താരം കാടുകയറി അവരെയും പോയികാണുക…..
നന്മയുള്ള കാഴ്ച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലുള്ളവര്‍ മനസ്സുവെച്ചാല്‍ ചോര്‍ന്നൊലിക്കാത്ത കൂരയില്‍ ഈ വനവാസികള്‍ക്കും സുഗമായി അന്തിയുറങ്ങാന്‍ സാധിക്കും, കാണാന്‍ കാടിറങ്ങി എത്തി ആദിവാസി മൂപ്പന്മാരും സംഘവും.
വയനാട്ടിലെ മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇവര്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്കി താരം മൂപ്പനേയും സംഘത്തേയും സ്വീകരിച്ചു. കേരള- കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളില്‍ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്മാരായ ശേഖരന് പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ താരരാജാവിനെ കാണാന്‍ എത്തിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയത്.
തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഫൌണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും ഓരോ വീടുകളില്‍ എത്തി കോളനി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. FC