നടി അഹാനയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്..നീളന്‍ വസ്ത്രം തടഞ്ഞുവീണു.. കൈയിലുള്ള ഐ ഫോണും……
ശ്രദ്ധിച്ചാണ് നടന്നത് പക്ഷെ തടഞ്ഞു വീണു ഭാഗ്യത്തിന് ഒന്നും പറ്റിയില്ല, ചിത്രീകരണത്തിനിടെ നിലത്ത് തെന്നിവീണ് നടി അഹാന കൃഷ്ണ. വെബ് സീരീസിന്റെ ഷൂട്ടിങ് വേളയിലാണ് അപ്രതീക്ഷിതമായി അഹാന വീണത്. ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിലായിരുന്നു അഹാനയും കൂട്ടരും. നടന്നു വരുന്നതിനിടെ അഹാന അണിഞ്ഞിരുന്ന നീളന്‍ സ്കര്‍ട്ടില്‍ തട്ടിയായിരുന്നു വീഴ്ച. സ്കര്‍ട്ട് പല തട്ടുകള്‍ ഉള്ളതിനാല്‍ മറ്റു പരുക്കുകളൊന്നുമില്ലാതെ അഹാന രക്ഷപെട്ടു. മാത്രവുമല്ല, വീഴ്ചയുടെ സമയത്ത് അഹാനയുടെ കയ്യില്‍ സംവിധായകന്റെ 13 പ്രൊ മാക്സ് മോഡല്‍ ഐഫോണ്‍ കൂടിയുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതം വലുതല്ലാത്തതിനാല്‍, ഫോണിനും കുഴപ്പമൊന്നുമില്ല.
ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ ‘മി, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന വെബ് സീരിസ് ഒരുക്കുന്നത്. ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് പറയുന്നത്. അവര്‍ക്കിടയില്‍ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്‍ച്ചയാകുന്നുണ്ട്. ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്‍ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’. അഭിലാഷ് സുധീഷ് ആണ് സംവിധാനം. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരിസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. FC