ഈ നാടകത്തില്‍ എനിക്ക് പങ്കില്ല,ഞാന്‍ സ്നേഹിക്കുന്ന നടനാണ് പൃഥ്വിരാജ്,നടി അഹാന
കഴിഞ്ഞ ദിവസം വലിയ വാര്ത്തയയാതാണ്. നടന് കൃഷ്ണ കുമാര്‍ ബി ജെ പിയില്‍ ചേര്‍ന്നതിനാല്‍ പൃഥ്വിരാജിന്റെ നായികയായി ഭ്രമം എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്ന അഹാനയെ അണിയറ പ്രവര്‍ത്തകര്‍ നായിക സ്ഥാനത്തുനിന്നും മാറ്റിയെന്ന്.അതിനുള്ള കാരണം അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാറിന്റെ ബി ജെ പി ബന്ധമാണെന്ന്.വാര്‍ത്തയ്ക്ക് ചൂടേറിയപ്പോള്‍ അണിയറക്കാര്‍ പറഞ്ഞത് ഞങ്ങളുടെ കഥാപാത്രമായി ചേര്‍ന്നു നില്ക്കാന് അഹാനയ്ക്ക് കഴിയാത്തതിനാല്‍ ഒഴിവാക്കി.അത് താരത്തിനും അറിയാം എന്നാണ്.എന്തായാലും അതിനെല്ലാം മറുപടിയുമായി അഹാനതന്നെ രംഗത്തെത്തിയിരിക്കുകയാണ്.അഹാനയുടെ പോസ്റ്റിങ്ങനെ,
എന്നെക്കുറിച്ചുള്ള ചില വേണ്ടാത്ത വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും.എനിക്ക് ഒന്നേ പറയാനുള്ളു എന്നെ വെറുതെ വിടു.ഞാന്‍ ആരേയും പഴിചാരിട്ടില്ല.സംസാരിച്ചവര്‍ ഞാനുമായി ബന്ധമുളളവര്‍ തന്നെയാണ് .എന്നാല്‍ അത് മറ്റൊരാളുടെ അഭിപ്രായമാണ്.വേറെ ഒരു വ്യക്തി പറഞ്ഞിട്ടുള്ളതാണ്.ഈ നാടകത്തില്‍ എനിക്ക് പങ്കില്ല.ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണുള്ളത്.എന്റെ മുഖമുള്ള വാര്‍ത്തകള്‍ കണ്ടാല്‍ മുഖം തിരിക്കണം.എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഒരു കാര്യം ഞാല് പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ്.അതില്‍ മാറ്റമില്ല.അതങ്ങനെ തുടരും .വേണ്ടാത്ത വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കരുത്.വേണ്ടാത്ത വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് തന്നെ ദേഷ്യം തോന്നി പോകുന്നു.അതങ്ങനെയാണ് നമ്മള് മനസറിയാത്ത ചില കാര്യങ്ങളിലേക്ക് ചിലപ്പോള്‍ വലിച്ചിഴക്കപ്പെടും.മറ്റൊരാളുടെ പ്രവര്‍ത്തിയിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കുന്നത് സങ്കടകരമായ കാര്യമാണ്.പൃഥ്വിരാജിന്റെ നായികയാകുന്നത് എന്റെ സ്വപ്നമാണെന്നും അഹാന പറയുന്നു.അഹാനയുടെ എല്ലാ സ്വപനങ്ങളും നടക്കട്ടെ.