വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് വീണ്ടും തമിഴില്‍ ഫസ്റ്റ് ലുക്ക് കണ്ടില്ലേ ശരിക്കും രാജകുമാരി, ഒപ്പം തൃഷ……
തലയില്‍ ചൂടിയ കിരീടം ലോക സുന്ദരിയായി തിരഞ്ഞെടുത്തതിന്റേതായിരുന്നു. ഇന്നും രാജകുമാരിയായി തന്നെ എല്ലാവരെയും അസൂയപ്പെടുത്തി നില്‍ക്കുകയാണ് ഐശ്വര്യ റായ് പതിമൂന്നു വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടു തമിഴില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്, മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയുടെ ഫസ്റ്റ്ലുക്ക് എത്തി.
പഴുവൂര് റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഇരട്ടവേഷമാണ് ഐശ്വര്യ റായിയുടേത്. 2018 ല്‍ റിലീസ് ചെയ്ത ഫന്നെ ഖാന് എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയിന്‍ സെല്വന്; തമിഴില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷവും. 2010ല്‍ പുറത്തിറങ്ങിയ എന്തിരന് ആണ് ഐശ്വര്യ അവസാനം അഭിനയിച്ച തമിഴ് സിനിമ.
പൊന്നിയന്‍ സെല്വന് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ആദിത്യ കരികാലനായി എത്തുന്ന വിക്രമിന്റെയും വന്തിയ തേവന് എന്ന കാര്‍ത്തിയുടെയും കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുകള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിന് കകുമനു, ലാല്‍, പാര്ഥിപന്, റിയാസ് ഖാന്, മോഹന്‍ രാമന്, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്, ജയറാം, റഹ്മാന്, കിഷോര്‍, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക. 1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു.
2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്വന്. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത് FC