ഐശ്വര്യ റായിയുടെ അപര ആഷിദ, ഇതെങ്ങനെയെന്ന് ആരാധകര്‍ വല്ലാത്ത രൂപസാദൃശ്യം…….
ഒരേപോലുള്ള ഏഴുപേര്‍ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെ സാദൃശ്യമുള്ള ഒരാളെ അതും ലോക സുന്ദരിപ്പട്ടം ചൂടിയ ഐശ്വര്യാറായിയുടെ അപരയെ കണ്ട ഞെട്ടലിലാണ് ആരാധകര്‍.
ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായ് ആണെന്നു കരുതും. എന്നാല്‍ ഒരിക്കല്‍ കൂടി നോക്കിയാലാണ് ഇത് മറ്റൊരാളാണെന്ന് വ്യക്തമാകുക. ഇന്‍സ്റ്റഗ്രാം താരമായ ആഷിദ സിങ്ങിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐശ്വര്യ റായിയുടെ പ്രശസ്തമായ ഡയലോഗുകള്‍ക്ക് ആഷിദ ചുണ്ടനക്കുന്നതും മുഖഭാവങ്ങളും വീഡിയോയിലുണ്ട്. നിരവധി പേര് ആഷിദയുടെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഇന്‍സ്റ്റഗ്രാം റീലില്‍ ഐശ്വര്യ റായ്’ എന്നാണ് നെറ്റിസണ്‍സ് ആഷിദയെ വിശേഷിപ്പിച്ചത്. ‘ഇത് യഥാര്‍ത്ഥ്യത്തില്‍ ഐശ്വര്യ തന്നെയാണ്.’- എന്നായിരുന്നു വീഡിയോക്കു താഴെ പലരുടെയും കമന്റുകള്‍. ‘ഐശ്വര്യ റായുടെ ഫോട്ടോകോപ്പിയാണ് താങ്കളെന്നു പറഞ്ഞവരും നിരവധിയാണ്.
മുന്‍പും ഐശ്വര്യ റായിയോടു രൂപ സാദൃശ്യമുള്ള പലരുടെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 10 ലക്ഷം പേരാണ് താരത്തിന്റെ വീഡിയോ മണിക്കൂറുകള്‍ കൊണ്ട് കണ്ടത്. FC