ഐശ്വര്യറായ് പറയുന്നു ഞാന്‍ പഠിച്ചത് ഇന്ത്യയില്‍. ഇംഗ്ലീഷ് സംസാരിക്കും.സംസ്ക്കാരവുമുണ്ട്.
ഏത് തൊഴിലിനെയും പോലെ അന്തസ്സായത് തന്നെയാണ് അഭിനയവും.ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍
അതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ തീര്‍ന്നാല്‍
പിന്നെ കുടുംബത്തിലെത്തി കുടുംബത്തിലെ തിരക്കുകളായി.
തന്റെ 30ാം വയസ്സില്‍ ഭാരതത്തിന്റെ അഭിമാനമായിരുന്ന,വിശ്വസൗന്ദര്യപ്പട്ടം നേടിയ ഐശ്വര്യറായ് അമേരിക്കയിലെ പ്രശസ്തമായ ടെലിവിഷന്‍ ഷോ അവതാരിക ഒപ്രോ വിന്‍ഫ്രെയ്ക്ക് 2005ല്‍ നല്കിയ അഭിമുഖമാണ് വീണ്ടും വൈറലായിരിക്കുന്നത്.
ഞാന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കാണുമ്പോള്‍ പലരും വിചാരിക്കുന്നത് പഠിച്ചത് വിദേശത്താണ്.ഇന്ത്യയിലാരും ഇംഗ്ലീഷ് പഠിക്കാറില്ല എന്നാണ്.എന്നാല്‍ അത് തെറ്റായ ധാരണ മാത്രമാണ്. ഞാന്‍ പഠിച്ചത് ഇന്ത്യയില്‍ തന്നെയാണ്.
30 വയസ്സ് പ്രായമാകുമ്പോള്‍ ഒരാളെ വീട്ടില്‍ നിന്ന്
പുറത്താക്കുന്ന സിസ്റ്റം അമേരിക്കയിലുണ്ട് എന്ന്
വിന്‍ഫ്രെ പറഞ്ഞപ്പോള്‍ ഐശ്വര്യയുടെ മറുപടി.
കുടുംബ ബന്ധങ്ങള്‍ ഇന്ത്യയില്‍ വ്യത്യസ്തമാണ്.
മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുക എന്നത് അഭിമാനമാണ്.ഇന്ത്യയിലെ വിവാഹവും കരുത്തുറ്റതാണ്.
മാതാപാതാക്കളാണ് എല്ലാം നടത്തുക.വളരെ കുറച്ച്
പരാജയപ്പെടും.
എന്തായാലും വിദേശിക്ക് മുന്നില്‍ കവാത്ത് ചെയ്യാതിരുന്ന ഐശ്വര്യ ഇന്ത്യയെ നെഞ്ചോട് ചേര്ത്താണ്സംസാരിച്ചത്.15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അഭിമുഖം ഇന്നും വാര്‍ത്താപ്രാധാന്യം നേടുന്നത് അത്
കൊണ്ടാണ്.
മോഹന്‍ ലാലിന്റെ നായികയായാണ് ഇരുവര്‍ എന്ന
തമിഴ് ചിത്രത്തില്‍ ഐശ്വര്യറായ് അഭിനയ രംഗത്തെത്തുന്നത്.പിന്നെ ബോളിവുഡിലെ ഹിറ്റ് നായികയും.
അമിതാബ് ബച്ചന്,ജയാബച്ചന് എന്നിവരുടെ മകനും
നടനുമായ അഭിഷേക് ബച്ചന്റെ ഭാര്യയാണിന്ന്
ഐശ്വര്യ.ഈ താരദമ്പതികള്‍ക്ക് ഒരു മകള്‍ ആരാധ്യ.
ഫിലീം കോര്‍ട്ട്.