നമ്മുടെ ശാലിനിയും ഭര്‍ത്താവ് അജിത്തും മക്കളും… പ്രായം കൂടിയിരിക്കുന്നു…..
കുട്ടികാലം മുതല്‍ നമ്മുക്കൊപ്പമുള്ള താരമായിരുന്നു ശാലിനി… ആരാധകരുടെ ബേബി ശാലിനി വളര്‍ന്നതോടെ നായികയായി, അനിയത്തി പ്രാവിലൂടെ പൂര്‍വ്വാധികം ശക്തിയായി ആരാധകരിലേക്കു ഇടിച്ചുകയറി.. അഭിനയത്തില്‍ സജീവമായെങ്കിലും തമിഴില്‍ അഭിനയിക്കാന്‍ പോയതോടെ അജിത്തിന്റെ പ്രൊപ്പോസൽ വന്നു അത് സ്വീകരിച്ചു. അജിത്തിനെ വിവാഹം കഴിച്ച് സിനിമ പൂര്‍ണ്ണമായി ഒഴിവാക്കി.
അജിത് നായകനായ വലിമൈ ഫെബ്രുവരി 24 നാണ് റിലീസിനെത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ബോണി കപൂറായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സിനിമയുടെ വിജയാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയാണ് നടന്. അജിത്തും ഭാര്യ ശാലിനിയും മക്കളുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍.
ശാലിയുടെ സഹോദരന് റിച്ചാര്‍ഡ് റിഷിയാണ് ചിത്രം പങ്കുവെച്ചത്. അജിതിന്റെ മകന് ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. ആദു ബോയ്ക്ക് പിറന്നാള്‍ ആശംസകള്‍, അച്ഛനെപ്പോലെ തന്നെ മകനും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അജിത്തും ശാലിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. അതുകൊണ്ടു തന്നെ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാറില്ല. ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള അജിത്തിന്റെ ചിത്രം കാണുന്നതെന്ന് ആരാധകര്‍ പറയുന്നു.
അമര്‍ക്കളം എന്ന കുറിപ്പോടെ റിച്ചി മറ്റൊരു ചിത്രവും പങ്കുവെച്ചു. ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത് അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 2000 ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ശാലിനി അഭിനയിച്ചിട്ടില്ല. ഈ കുടുംബം നീണാള്‍ വാഴട്ടെ FC