മകള്‍ അമ്മ അമൃതക്കൊപ്പം,അച്ഛന് ബാല ശരണാലയത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം-വിധി.
എന്നും പറയുന്നത് തന്നെ ഇന്നും പറയുന്നു.മകള്‍ പാപ്പുവിന്റെ ഈ ജന്മദിനത്തില് അവളുടെ മാതാപിതാക്കളായ ഗായിക അമൃത സുരേഷും,നടന് ബാലയും വീണ്ടും ഒന്നിക്കുക. അടുത്ത ജന്മദിനമാകുമ്പോഴേക്കും അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അതായിരിക്കും.
ഇനി നിങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ കൂടി നിങ്ങളെക്കാള്‍ അവളെ സ്നേഹിക്കുന്ന അവള്‍ക്കുവേണ്ടി.ആ മകള്‍ക്ക് അതില്‍ കവിഞ്ഞ എന്ത് സന്തോഷമാണ്,സമ്മാനമാണ് ഇതില്‍ കവിഞ്ഞ് കിട്ടുക.
കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെയും അമൃതയുടെയും ഏകമകള്‍ പാപ്പുവിന്റെ ജന്മദിനമായിരുന്നു.2010ല്‍ വിവാഹം കഴിച്ച് 2019ല്‍ വേര്‍പിരിഞ്ഞ ഇരുവര്‍ക്കുമൊപ്പം മാറിമാറി താമസിക്കാനാണ് കോടതി അനുമതി കൊടുത്തത്.
അമൃതക്കൊപ്പമുള്ളപ്പോഴെത്തിയ പാപ്പുവിന്റെ ജന്മദിനത്തിന് രണ്ട് ദിവസം മുമ്പ് അപ്പ ബാല കുറിച്ചതിങ്ങനെ – അപ്പ എപ്പോഴും അടുത്ത് തന്നെയുണ്ട്.പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല.പക്ഷെ ഞാന്‍ നിന്നെ കണ്ടിരിക്കും.ഈ കുറിപ്പ് ലോകം മുഴുവന്‍ കണ്ടു.മകള്‍ അവന്തിക എന്ന പാപ്പു കണ്ടൊ എന്ന് അറിയില്ല.
അവന്തിക ഇപ്പോള്‍ അമൃതക്കും കുടുംബത്തിനുമൊപ്പം കൊച്ചിയിലെ വീട്ടിലാണുള്ളത്.പിറന്നാള്‍ ദിനത്തില്‍ മകളുടെ കുറച്ച് ക്യൂട്ട് ഫോട്ടോസ് അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്.ഹെയര്‍സ്റ്റൈല്‍ മാറിയിട്ടുണ്ട്. മുടിയെല്ലാം മാമാട്ടിക്കുട്ടിയമ്മയെ പോലെയാണ്.
എന്തായാലും ഒന്നും അറിയാതെ അറിയാതെ വളരുകയാണ് അവന്തിക.ദയവായി കഴിയുമെങ്കില്‍ ഒന്നിക്കുക.മകള്‍ കൊച്ചിയില്‍ അമ്മക്കൊപ്പം ആഘോഷിക്കുമ്പോള്‍ ബാല ഒരു ശരണാലയത്തിലായിരുന്നു.അവിടുത്തെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് മകളുടെ ജന്മദിനം ആഘോഷിച്ചു.
എന്നിട്ട് കുറിച്ചു-എന്റെ മകളെ പോലെ ഇവിടെ ഒത്തിരി മക്കളുണ്ട്. ഇന്നത്തെ ദിവസം പാപ്പുവിനെ വല്ലാതെ മിസ് ചെയ്യുന്നു.തീര്‍ച്ചയായും നമ്മള് കാണും വേഗം കാണാന്‍ സാധിക്കട്ടെ,ഒപ്പം പാപ്പുവിന് ജന്മദിനാശംസകളും നേരുന്നു.
ഫിലീം കോര്‍ട്ട്.