നടി അനസൂയയെ ‘ആന്റി’ എന്ന് വിളിച്ച് പരിഹാസം; രൂക്ഷമായാ ഭാഷയില്‍ പൊട്ടിത്തെറിച്ച് താരം……
നിങ്ങള്‍ക്കവരോട് വിരോധമുണ്ടെങ്കില്‍ അതുപ്രകടിപ്പിക്കേണ്ടത് ആന്റി എന്നു വിളിച്ചല്ല… അത്വരെ ചെറുപ്രായത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് പ്രത്യേകിച്ച് അവര്‍ ഒരു സെലിബ്രിറ്റികൂടിയാണ്.. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ട് നടി അനസൂയ ഭരദ്വാജ്. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ചുള്ള ഒരു മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടി സൈബര്‍ ആക്രമണം നേരിടുന്നത്. തന്നെ അധിക്ഷേപിച്ചാല്‍ പരാതി നല്‍കുമെന്ന് അനസൂയ മുന്നറിയിപ്പ് നല്കി.
പ്രായത്തെ പരിഹസിച്ചാണ് ‘ആന്റി’ എന്ന് വിളിക്കുന്നത്. അതിലേക്ക് എന്റെ കുടുംബാംഗങ്ങളെയും വലിച്ചിഴക്കുന്നത്. അവര്‍ക്കെതിരേ പരാതി നല്‍കും. ന്യായമായ കാരണമില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്- അനസൂയ പറഞ്ഞു. സ്റ്റോപ്പ് എയ്ജ് ഷെയിമിങ് എന്ന ഹാഷ് ടാഗോടെയാണ് അനസൂയ ട്വീറ്റുകള്‍ പങ്കുവയ്ക്കുന്നത്. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും പ്രതികരിച്ചില്ല എങ്കില്‍ നാളെയും ഇതാവര്‍ത്തിക്കുമെന്നും അനസൂയ കുറിച്ചു.
മലയാള ചിത്രം ഭീഷ്മ പര്‍വത്തില്‍ അനസൂയ ഈ അടുത്ത് വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സുഹൃത്തായ ആലീസ് എന്ന വേഷത്തിലാണ് അനസൂയ എത്തിയത്. 37 കാരിയായ അനസൂയ ടെലിവിഷന്‍ രംഗത്തായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് 2003 ല്‍ നാഗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അല്ലു അര്‍ജുന്റെ പുഷ്പയില്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുണ്ട്. FC