ഇത് അവതാരിക ലക്ഷ്മി നക്ഷത്രയാണ്.ചെറുപ്പത്തിലും ഇഷ്ടം മൈക്കിനോട് തന്നെ.
അവരിങ്ങിനെ ചിരിച്ച് മറയുന്നതും ചിരിപ്പിച്ച് മറയുന്നതും കാണാന്‍ തന്നെ വല്ലാത്തൊരു രസമാണ്.
അത് കൊണ്ടാണ് ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന
ഏത് ഷോയും നക്ഷത്ര തിളക്കത്തോടെ നില്‍ക്കുന്നത്.
90 ദിവസത്തിലേറെയായി പല ഷൂട്ടിങ്ങുകളും മുടങ്ങി
ക്കിടക്കുകയാണ്.ഈയൊരു ഗ്യാപ്പ് ഫില്ലാക്കാന്‍ പല
താരങ്ങളും ആശ്രയിക്കുന്നത് നവ മാധ്യമങ്ങളെയാണ്.
ചിലര്‍ പുട്ടും കടലയും ഉണ്ടാക്കുന്നു.മറ്റ് ചിലര്‍ സൗന്ദര്യം നിലനിര്‍ത്താന്‍ യോഗയും ജിമ്മില്‍ വര്‍ക്കൗട്ടും
ചെയ്യുന്നു.അങ്ങിനെ പാചകം,സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം,വ്യായാമം എന്നിവയെല്ലാം
ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തി യൂടൂബിലും ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്യുന്നു.
ലൈക്കും ഷെയറും മാത്രമല്ല ഇതിലൂടെ പണം
സമ്പാദിക്കുന്നവര്‍ വരെയുണ്ട്.ഇത്തരത്തില്‍ നിറഞ്ഞ്
നില്ക്കുന്നവരില് ചിലരാണ് റിമിടോമി,രഞ്ജിനി
ഹരിദാസ്,നവ്യനായര്‍,അഹന കൃഷ്ണ കുമാര്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ.
ഇതൊന്നും കൂടാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന
സമയത്ത് പഴയകാല ഫോട്ടോകളും ആല്‍ബങ്ങളുമെല്ലാം തപ്പിയെടുത്തവരുമുണ്ട്.അത്തരത്തിലൊരു
ഫോട്ടോ വൈറലായതിന്റെ കഥയാണിത്.
അവതാരികയായ ലക്ഷ്മി നക്ഷത്ര അവരുടെ കുട്ടിക്കാലത്ത് സ്കൂള്‍ കലോത്സവത്തിനോ മറ്റോ പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒരു മുത്തശ്ശിയുടെ വേഷത്തില്‍ വടി കുത്തിപ്പിടിച്ച്
മൈക്കിലൂടെ ‘അമ്മേടെ സുന്ദരിക്കുട്ടിയാ’ എന്ന് പറയുന്ന വീഡിയോയാണ് ലക്ഷ്മി പോസ്റ്റ് ചെയ്തത്.
ഉടുപ്പില്‍ ചെസ്റ്റ് നമ്പര്‍ ആറ് എന്നും കാണാം.അന്നേ
മൈക്കിന് മുന്നില്‍ പതറാതെ കരുത്തയായി നിന്ന
ലക്ഷ്മിക്ക് ഇന്നിതല്ല ഇതിനപ്പുറവും കഴിയുമെന്നതില്‍ ഒരു സംശയവും വേണ്ട. ALL THE BEST.
ഫിലീം കോര്‍ട്ട്.