ഫോട്ടോഷൂട്ടിലെ അനിഖക്കെതിരെ മോശം കമന്റ്-നടി പറയുന്നു 15 വയസ്സായ എനിക്കും രക്ഷയില്ല.
നിറയെ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ കുഞ്ഞ് സുന്ദരിയാണ് അനിഖ സുരേന്ദ്രന്.നയന്‍ താരയുടെ മകളായി ഭാസ്കര്‍ ദ റാസ്ക്കളില് മമ്മുട്ടിക്കൊപ്പം അഭിനയിച്ചതോടെ അനിഖ മലയാളികളുടെ ഇഷ്ടതാരമായി.വിവിധഭാഷകളില്‍ അഭിനയിച്ച അനിഖ ഇപ്പോഴെത്തിയിരിക്കുന്നത് വലിയൊരു വിഷമവുമായാണ്.
ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു.അതിന് താഴെ ഒരാള്‍ കുറിച്ച മോശം കമന്റാണ് അനിഖയെ വിഷമിപ്പിച്ചത്.അതിനെതിരെ രംഗത്തെത്തിയ അനിഖ കുറിച്ചതിങ്ങനെ-
കൃത്യമായി ഇത് എല്ലാ സൈബര്ബുള്ളികളോടും
ചെയ്യേണ്ടതുണ്ട്.നിങ്ങളുടെ ഐ.പി.അഡ്രസ്സോ വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട്
അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു.
അനിഖക്ക് നേരെ നടന്ന ഈ ആക്രമത്തിനെതിരെ
പോസ്റ്റ് ഇട്ടത് അഭിരാമിയാണ്.എന്തായാലും വേദന
നിറഞ്ഞ സംഭവമായിപോയി.ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണിത്.
ഫിലീം കോര്‍ട്ട്.