ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം -മോഹന്‍ ലാലും ഭാര്യയും.
ഇതില്‍ കവിഞ്ഞെന്തുവേണം ലാലേട്ടാ!!! നിങ്ങളുടെ
മനസ്സുള്ളവര്‍ ഈ നാട്ടില്‍ ഇനിയും ഉണ്ടാവണം.കാരണം ഒരു ഡ്രൈവറായി വന്ന ആന്റണി പെരുമ്പാവൂരിനെ കോടീശ്വരനാക്കി അദ്ദേഹത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത ഉയരത്തിലേക്കുയര്‍ത്തി.തന്റെ ഏത് ബിസിനസ്സിലും പങ്കാളിയാക്കി.
ഡ്രൈവറായിരുന്ന ആന്റണിയിന്ന് സ്വന്തം വണ്ടി, ഡ്രൈവറെ വെച്ചാണ് ഓടിക്കുന്നത്.ആ വളര്‍ച്ചക്ക് കാരണക്കാരന്‍ നല്ല മനസ്സിനുടമയായ മോഹന്‍ലാല്‍ മാത്രമാണ്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോക്ടര്‍ അനീഷ ആന്റണിക്ക് ഒരു ഡോക്ടര്‍ പയ്യനെ തന്നെ ശരിയാക്കികൊടുത്തിരിക്കുന്നു.ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ വിവാഹം കഴിക്കുന്നത്.
ഇതുവരെ ആന്റണിയും ലാലും സിനിമ ബിസിനസ്സിലായിരുന്നു പണമിറക്കിയതെങ്കില് ഇനി ആന്റണിയുടെ മകളും മരുമകനും ഡോക്ടര്‍മാരായ സ്ഥിതിക്ക് ആശിര്‍വാദ് മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ ആശുപത്രി വ്യവസായം കൂടി തുടങ്ങാം.
ഇന്നലെയായിരുന്നു കൊച്ചിയിലെ പ്രശസ്തമായ ഹോട്ടലില്‍ വെച്ച് 50 ആളുകളെ സാക്ഷിയാക്കി ആന്റണിയുടെയും ശാന്തിയുടെയും മകള്‍ അനീഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോക്ടര്‍ വിന്‍സെന്റിന്റെയും സിന്ധുവിന്റെയും മകന് ഡോക്ടര്‍ എമീല്
വിന്‍സെന്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
പങ്കെടുത്ത 50പേരില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും മകന് പ്രണവും മകള്‍ വിസ്മയയും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.എല്ലാ ആശിര്‍വാദങ്ങളും അര്‍പ്പിച്ച് ബാക്കി ആഘോഷങ്ങള്‍ വിവാഹത്തിനെന്ന് പറഞ്ഞാണ് പിരിഞ്ഞത്.
ഞങ്ങളും മുന്‍കൂറായി ആശംസകള്‍ അറിയിക്കുന്നു.
ഫിലീം കോര്‍ട്ട്.