മമ്മുട്ടി മോഹന്‍ ലാല്‍ പ്രണവ് – കറുപ്പ് ജുബ്ബയില്‍ തിളങ്ങി മെഗാ താര രാജാക്കന്മാര്.
കൊമ്പന് മീശയാക്കിയാണ് മമ്മുട്ടിയുടെ നില്‍പ്പ്.മുടി നീട്ടി നെഞ്ച്
വിരിച്ച് മോഹന്‍ ലാലിന്റെ മകന് പ്രണവ്. കറുപ്പ് കോട്ടും സൂട്ടും
ധരിച്ച് മോഹന്‍ലാല്‍.ഒപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്.കഴിഞ്ഞ
ദിവസം വെള്ള ജുബ്ബയും മുണ്ടും ധരിച്ച് നിന്ന മമ്മുട്ടി ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് കറുപ്പിലും തിളങ്ങിയിരിക്കുന്നത്.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോക്ടര്‍
അനീഷയും ഡോക്ടര്‍ എമിലും വിവാഹിതരായതിന്റെ പാര്‍ട്ടിക്കാണ് മലയാള സിനിമയിലെ വന്‍ താര നിര.വധുവരന്മാരെ അനുഗ്രഹിക്കാനായി ഒഴുകിയെത്തിയത്.വെറുതെ എല്ലാവരെയും വിളിച്ച് വരുത്തുകയായിരുന്നില്ല.കൃത്യമായ ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു.താരങ്ങള്‍ക്കെല്ലാം കറുപ്പുവസ്ത്രമായിരുന്നു.മമ്മുട്ടി ജുബ്ബയും വെള്ളമുണ്ടും ധരിച്ചപ്പോള്‍ പ്രണവ് ജുബ്ബയും ജീന്‍സുമായിരുന്നു.ലാലേട്ടന് ഫുള്‍ ബ്ലാക്കിലായിരുന്നു.ജുബ്ബക്ക് പകരം കോട്ടും സൂട്ടുമായിരുന്നു.കറുപ്പ് ജുബ്ബയില്‍ മീശ പിരിച്ച് മമ്മുട്ടി പ്രണവിനൊപ്പം നില്ക്കുന്ന ചിത്രം വൈറലായി കഴിഞ്ഞു.
കൂടാതെ അതെ ഗറ്റപ്പില്‍ വല്ല്യേട്ടന് താരരാജാവിനൊപ്പം നില്കുന്ന
ഫോട്ടോയും വൈറലായി.ആന്റണിയുടെ മകളുടെ കല്ല്യാണത്തിന്
ഏറ്റവും കൂടുതല്‍ സാന്നിധ്യമായത് മോഹന്‍ലാലായിരുന്നു.താലി
കെട്ട് മുതല്‍ റിസപ്ഷന് വരെ.നവ ദമ്പതികള്‍ക്ക് മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.