ഹരിശ്രീ അശോകന്റയും അച്ഛന് അര്‍ജുന്റെയും കൈ വിടാതെ അന്‍വി കുട്ടി…..
അര്‍ജുന്‍ന്റെ സ്നേഹം ഹരിശ്രീ അശോകന്റെ ലോകം.പിച്ചവെച്ച് അന്‍വി….
അച്ഛന് ഹരിശ്രീ അശോകന്റെ പാത പിന്തുടര്ന്ന് അഭിനയ രംഗത്തേക്കെത്തിയ നടനാണ് അര്ജുന് അശോകന്. പറവ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റും കുറിച്ച അര്ജുന് ഇപ്പോള്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. അച്ഛനെ പോലെ ഹാസ്യവും സ്വഭാവ നടനായും ഒരുപോലെ അഭിനയും വഴങ്ങുന്ന കഴിവ് അര്‍ജുനും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിത താരത്തിന്റെ പുതിയ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്.
അര്‍ജുനും ഭാര്യ നിഖിതയ്ക്കും ഒരു മകളാണുള്ളത്.തന്റെ കുടുംബവും സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.അച്ഛനും മകള്‍ അന്വിക്കുമൊപ്പം കൈപിടിച്ചു നടക്കുന്ന അര്ജുന്നെയാണ് വീഡിയോയില്‍ കാണാനാവുക.ഇതില്‍ മുത്തച്ഛന്റെയും അച്ഛന്റെയും കൈപിടിച്ച് പിച്ചവെയ്ക്കുന്ന അന്‍വി കുട്ടിയെയാണ് പ്രേക്ഷക മനം കവരുന്നത്. ഈ പോസ്റ്റിന് അര്ജുന് കുറിച്ചിരിക്കുന്ന അടികുറിപ്പും ശ്രദ്ധേയമാവുകയാണ്.അച്ഛന്റെ സ്നേഹം മുത്തച്ഛന്റെ ലോകം എന്നാണ് വീഡിയോ പങ്ക്വെച്ച് അര്ജുന് കുറിച്ചത്. മൂന്ന് തലമുറ ഒന്നിച്ചുള്ള വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
താരം പങ്കുവെയ്ക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറ്. അധിക സമയം ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ
മലയാള സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ അര്ജുന്ന് സാധിച്ചിട്ടുണ്ട്.സമീപ കാലത്ത് തിയേറ്ററുകളിലെത്തിയ അജഗജാന്തരംജാന്.എ.മന്,മധുരം,സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലെല്ലാം മിന്നും പ്രകടനമാണ് ഈ നടന് കാഴ്ച വെച്ചത്.അര്‍ജുന്റെ കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.FC