നടന് വന്ന കറന്റ് ബില്ല് ഒന്നേകാല്‍ ലക്ഷം!ബില്ലടക്കാന്‍ പെയ്ന്റിങ്ങുകള്‍ വിറ്റു.അടുത്ത ബില്ലിന് കിഡ്നി.
ഇപ്പോഴത്തെ ട്രെന്റിങ് വാര്‍ത്ത കറന്റ്ബില്ലാണല്ലൊ.
പല താരങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം കിട്ടി
തൊട്ടാല്‍ ഷോക്കടിക്കുന്ന കറന്റ് ബില്ലുകള്‍.ചിലര്‍
ഇതുമായി കറന്റാഫീസില് കയറിയിറങ്ങി.എന്നാല്‍
വലിയ പ്രയോജനമൊന്നും കിട്ടിയില്ല.എന്നും ഇത്തരം
ഇലക്ട്രിസിറ്റി കൊള്ളകള്‍ വാര്‍ത്ത തന്നെയായിരുന്നു.
എന്തായാലും നടന് അര്ഷാദുമിതാ വന്നിരിക്കുന്നു
തനിക്ക് കിട്ടിയ കറന്റ് ബില്ലുമായി,ഒന്നേകാല്‍ ലക്ഷത്തിനടുത്താണ് വന്ന ബില്‍,ഉടന്‍ അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു.എനിക്കു വന്ന കറന്റ് ബില്ലടക്കാനുള്ള കാശ്കൈവശമില്ല.കാശുണ്ടാക്കുന്നതിനായി എന്റെ പെയ്ന്റിങുകള്‍ വാങ്ങി സഹായിക്കണം.അടുത്ത തവണ കറന്റ് ബില്ലടക്കാനുള്ള തുക കണ്ടെത്താന്‍ എന്റെ ഒരു കിഡ്നിയാണ് വില്‍ക്കുന്നത്.
തമാശ രൂപേണയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും മനസ്സിലാകേണ്ടവര്ക്കത് മനസ്സിലായി.എന്തായാലും അര്‍ഷാദ് മഹാരാഷ്ട്രയിലെ വൈദ്യുതി ബില്ലിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും കേരളത്തിലെ സ്ഥിതിയും ഒട്ടും ആശാവഹമല്ല.അര്‍ഷാദ് വാസി ഇതു പറയും മുമ്പ് തപ്സിപന്നുവും തന്റെ അമിത കറന്റ് ബില്‍ പ്രദര്‍ശിപ്പിച്ചു രംഗത്തെത്തിയിരുന്നു.
കോവിഡിന്റെ മറവിലെ കൊള്ളകള്‍ സാധാരണക്കാരന്റെ നെഞ്ചില്‍ ആപ്പായാണ് കയറുന്നത്.
ഫിലീം കോര്‍ട്ട്.