അയ്യപ്പനും കോശിയിലും അയ്യപ്പന് നായരാകേണ്ടിയിരുന്നത് മോഹന്‍ലാല്‍- ആകാതിരുന്നത് ഭാഗ്യം.
ആയിരുന്നെങ്കില്‍ എത് ലെവലാകുമായിരുന്നെന്ന് ഊ
ഹിക്കുക പ്രയാസം കാരണം മോഹന്‍ലാലായിരുന്നു
അതില്‍ അയ്യപ്പന് നായരെങ്കില്‍ പ്രിഥ്വിരാജ് ഒരിക്കലും മേച്ചാകില്ലായിരുന്നു.അപ്പോള്‍ അതിനും ആളെ കണ്ടെത്തേണ്ടി വരും.എന്തായാലും അയ്യപ്പനും കോശിയിലും നടത്തിയ സച്ചിയുടെ കാസ്റ്റിങ് ഒരിക്കലും വെറുതെയായില്ല എന്ന് പറയാതിരിക്കാന്‍ വയ്യ.പോലീസ് വേഷത്തില്‍ ബിജു മോനോന് നായരായി അങ്ങ് ഉറഞ്ഞ് തുള്ളുകയല്ലായിരുന്നോ.
സച്ചി തന്നെയാണ് ഒരഭിമുഖത്തില്‍ പറഞ്ഞത് അയ്യപ്പനും കോശിയും എഴുതി കഴിഞ്ഞപ്പോള്‍ അയ്യപ്പന്
നായരായി കണ്ടത് മോഹന്ലാലിനെയായിരുന്നെന്നും
ഒരു നടന് ചെയ്യാന്‍ കഴിയുന്ന എല്ലാ വേഷങ്ങളും
മോഹന്‍ലാല്‍ ചെയ്തെന്നും.അയ്യപ്പന് നായരായി ലാലേട്ടനെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യം ആ ചിത്രത്തിന് തടസ്സമാകുമെന്നും തോന്നി.
ബിജുമേനോന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നിയത് കൊണ്ട് കൂടുതലൊന്നും ആലോചിച്ചില്ലെന്നും സച്ചി ആ അഭിമുഖത്തില്‍ പറഞ്ഞു.
മാത്രമല്ല മോഹന്‍ലാലിന് വേണ്ടി റണ്‍ ബേബി റണ്‍
തിരക്കഥയൊരുക്കിയതും സച്ചിയായിരുന്നു.ഇത്തരത്തില്‍ ഒന്നുകൂടി ചെയ്യാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ്
പ്രതീക്ഷിക്കാതെയുള്ള സച്ചിയുടെ വിയോഗം.
നഷ്ടം ഒത്തിരി താരങ്ങള്‍ക്കും മലയാള സിനിമക്കും.
ഫിലീം കോര്‍ട്ട്.