നടന് ബാലക്കും എലിസബത്തിനും സന്തോഷത്തിന്റെ ദിവസം.. ആരാധകരെ കാണിക്കാനും മടിയില്ല…
സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും നടന് ബാലയും ഭാര്യ എലിസബത്തും ആദ്യം ഓടിവരിക അവരെ സ്നേഹിക്കുന്ന ആരാധകരുടെ അടുത്തേക്കാണ്, ബാലയ്ക്കൊപ്പമുള്ള പുതിയ വീഡിയോ പങ്കുവച്ച് ഭാര്യ എലിസബത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബാലയുമൊത്തുള്ള മനോഹര നിമിഷങ്ങള്‍ എലിസബത്ത് പ്രേക്ഷകരുമായി പങ്കുവച്ചത്.
തനിക്കു കിട്ടിയ സര്‍പ്രൈസ് ഗിഫ്റ്റ് ബാലയുമൊത്ത് പങ്കിടുകയാണ് എലിസബത്ത്.’എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓണ്‍ലൈന്‍ ട്യൂഷന് എടുത്തിരുന്നു. അവരുടെ എക്സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് ഒരു സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടുവന്നതാണ്.”-വീഡിയോയില്‍ എലിസബത്ത് പറയുന്നു.
തനിക്കു കിട്ടിയ സമ്മാനം പ്രേക്ഷകരെ കാണിക്കുന്നതിനിടെയാണ് ബാല വരുന്നത്. ”സത്യത്തില്‍ പഠിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷേ, ഇവള്‍ക്കാണ് ഗിഫ്റ്റ് കിട്ടിയത്. ഇത് ഡോക്ടറും അത് ആക്ടറും.”-ബാല പറഞ്ഞു. എലിബസത്തിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും. തന്നെ സ്നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം സ്വീകാര്യതകളാണെന്നും ബാല പറയുന്നു. മലങ്കര ആശുപത്രിയില്‍ മെഡിസിനല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ ഡോക്ടര്‍ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്. FC