ബാലയുടെ പുതിയ വധുവിതാ അമൃതയെക്കാള്‍ സുന്ദരിയാണോ
കഴിഞ്ഞ ദിവസമാണ് തമിഴ് മാധ്യമങ്ങള്‍ ആ വാര്ത്തകൊടുത്തത്ത് നടന് ബാല വിവാഹിതനാകുന്നു സെപ്തംബര്‍ 5 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ താരം പുതിയ ജീവിത സഖിയെ സ്വകരിക്കുകയാണ് അന്നും ഇന്നും വധുവിന്റെ പേരോ മറ്റുവിവരങ്ങളോ ഫോട്ടോയോ പോസ്റ്റ് ചെയ്തിരുന്നില്ല എന്നാല്‍ നടന് ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹിനാകുന്നുവെന്ന് ബാല തന്നെ പറഞ്ഞതായി തമിഴ്മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച വിഡിയോ ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. കൈകളില്‍ ഛായം മുക്കി ചാര്‍ട്ട് പേപ്പറില്‍ Bala V Ellu… എന്ന് എഴുതുന്നു. കൂടെ യഥാര്‍ഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വിഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയെയും കാണാം. ഇതില്‍ ബാലയ്ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ലക്നൗവില്‍ ആണ് താരം. ഷൂട്ട് കഴിഞ്ഞാല്‍ സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തുമെന്നും ബാല പറഞ്ഞിരുന്നു. 2019-ലാണ് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നത്. ഏക മകള്‍ അവന്തിക അമ്മയ്ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. . 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു ഇനി പുതിയ ജീവിതം പുതിയ സഖി അവര്‍ക്കു സന്തോഷവും സുഖവും നല്‍കുക FC