ഭാവന വീണ്ടും ഷൂട്ടിങ്ങ് തിരക്കില്‍. മനസ്സ് നിറഞ്ഞ് ആരാധകര്‍.
കൊറോണ പിടികൂടിയ സിനിമയിതാ പതുക്കെ തല
പൊക്കി തുടങ്ങിയിരിക്കുന്നു.കട്ടപ്പുറത്തായി കിടന്ന
ഷൂട്ടിങ്ങ്- ആള്‍ക്കൂട്ടം കുറച്ച് പതുക്കെ തുടങ്ങി.മൊത്തം അണിയറ പ്രവര്‍ത്തകര്‍ക്ക് പണിയായിട്ടില്ലെങ്കിലും സാമൂഹിക അകലം,ആള്‍ക്കൂട്ടം ആങ്ങനെയുള്ള നിബന്ധനകള്‍ക്ക് വിധേയമായി തുടങ്ങിയ സിനിമ ചിത്രീകരണ വിശേഷത്തില്‍ ഭാവനയുടെ കാര്യമാണ് എടുക്കുന്നത്.
ഭര്‍ത്താവിന്റെ ഒപ്പം അദ്ദേഹത്തിന്റെ നാടായ കര്‍ണ്ണാടകത്തിലായിരുന്നു കോവിഡ് കാലത്ത്.അവിടെ നിന്നും കേരളത്തില്‍ ഒരു കേസ്സിന്റെ ഭാഗമായെത്തിയ ഭാവന തൃശൂരിലെ വീട്ടിലും കോറന്റീനിലായിരുന്നു.
അത് കഴിഞ്ഞപ്പോള്‍ ഭാവനക്ക് കിട്ടിയ പണിയാണ്
ഇന്‍സ്പെക്ടര്‍ വിക്രം എന്ന ചിത്രത്തിലെ റോള്‍.2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കൂടിയാണ് ഇന്‍സ്പെക്ടര്‍ വിക്രം.ഈ ചിത്രം നിര്‍മ്മിക്കുന്നത് വിക്യത്ത് V.R. സംവിധാനം നരസിംഹ. ഭാവനക്കൊപ്പം അഭിനയിക്കുന്നത് കന്നടയിലെ പ്രശസ്ത നടന്മാരായ പ്രജുല്‍ ദേവരാജ്,രഘു മുഖര്‍ജി തുടങ്ങിയവരാണ്.
കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചിത്രീകരണം.
ആക്ഷനൊപ്പം കിടിലന്‍ പ്രണയവും കൂടി കലര്‍ന്നാണ് ഇന്‍സ്പെക്ടര്‍ വിക്രം ഒരുക്കുന്നത്.ഭാവനയുടെ ചിത്രം അനൗണ്‍സ് ചെയ്തതോടെ കന്നട നാടിന് മാത്രമല്ല മലയാളികള്‍ക്കും സന്തോഷമായി.
ഫിലീം കോര്‍ട്ട്.