സീരിയല്‍ നടി ബിദിഷ തൂങ്ങിമരിച്ചു അഞ്ചു ദിവസത്തിനുള്ളില്‍ മരിച്ചത് അഞ്ചു യുവ നടികള്‍…..
എന്താണിങ്ങനെ….. എന്തിനാണിങ്ങനെ…. യുവനടികള്‍ ജീവിതം ആര്‍ക്കുവേണ്ടിയാണ് അവസാനിപ്പിക്കുന്നത്, ഒന്നോ രണ്ടോ വര്‍ഷം അതുമല്ലെങ്കില്‍ മാസങ്ങള്‍ മാത്രം പരിചയമുള്ള കാമുകന് ഭര്‍ത്താവ് എന്ന കോമാളികള്‍ക്ക് വേണ്ടി തൂങ്ങിച്ചത്തുകളയും മുന്‍പ് ജന്മം തന്നവരെ കൂടെപ്പിറപ്പുകളെ അവര്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് ഒരു നിമിഷം ഓര്‍ത്താല്‍… വേഷം കെട്ടലുകാര്ക്കു വേണ്ടി എങ്ങിനെ ജീവിതം അവസാനിപ്പിക്കാന്‍ തോന്നും,… നിങ്ങളുമരിച്ചാല് സന്യാസം സ്വീകരിക്കും അവരെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും തെറ്റാണ് അവര്‍ മാറി മാറി ഈ പണി തുടര്‍ന്നുകൊണ്ടേയിരിക്കും…
ജീവിതം കൊടുക്കാമെന്ന് പറഞ്ഞു കൊണ്ട് ജീവനെടുക്കും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ എത്ര ചെറിയ പ്രായത്തിലുള്ള നടികളാണ് കെട്ടിത്തൂങ്ങി മരിച്ചത്.. നടിയും മോഡലുമായ ഷഹാന മരിച്ചത് ഭര്‍ത്താവിന്റെ ശല്ല്യം കാരണം, വ്ളോഗറും റീലിസ് താരവുമായ റിഫയും ഗള്‍ഫില്‍ തൂങ്ങി മരിച്ചു ഭര്‍ത്താവ് മുങ്ങിനടക്കുന്നു, പല്ലവി എന്ന നടിയും തൂങ്ങി മരിച്ചപ്പോള്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പോയ ചേതനയും മരുന്ന് മാറി കുത്തിവെച്ചതുകാരണം മരണപ്പെട്ടു. ഇംഗ്ലീഷ് നടിയും 16 കാരിയുമായ കൈലി പോസി കൈ ഞരമ്പു മുറിച്ചാണ് മരണത്തിനു കീഴടങ്ങിയത്, സംഗീത എന്ന ഗായികയെ ആണ് സുഹൃത്ത് കൊന്നു കുഴിച്ചു മൂടുകയായിരുന്നു.
ഇതില്‍ എല്ലാവരുടെയും പ്രായം 25 വയസ്സിന് താഴെയാണ്.. അതിനൊപ്പം ചേര്‍ക്കാന്‍ ഇന്നിതാ ഒരു യുവനടി കൂടി തൂങ്ങി മരിച്ചിരിക്കുന്നു, ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറിനെയാണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി 21 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മോഡലും നടിയുമായ ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര്.ജി. ഖാര് ആശുപത്രിയിലേക്ക് മാറ്റി. അച്ഛനും അമ്മയ്ക്കും പോയി കാമുകന്റെ കല്ല്യാണം ഉടന്‍ നടക്കുമായിരിക്കും ആദരാഞ്ജലികളോടെ FC