പ്രിയാമണിക്ക് ജന്മദിനത്തില് കിട്ടിയ സമ്മാനം കണ്ടൊ! കൊടുത്തത് ഭര്‍ത്താവല്ല.
മുപ്പത്തിയാറിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ മകള്‍ പ്രിയാമണി.വിവാഹ ശേഷം അവര്‍ സിനിമകള്‍ കുറച്ചിരിക്കുകയാണ്.എന്നാല്‍ നല്ല ശക്തമായ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ട്
കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.അത്തരത്തില്‍
നോക്കിയാല്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താലായി.
എന്തായാലും പ്രിയാമണിയുടെ ഏറ്റവും പുതിയ
ചിത്രമാണ് വിരാട പര്‍വ്വം.വിരാട പര്‍വ്വത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് റാണ
ദഗുബട്ടിയാണ്.താരം ഈ പോസ്റ്റര്‍ പങ്കുവെക്കു
ന്നത് പ്രിയാമണിയുടെ ജന്മദിനാശംസകള് നേര്‍ന്ന്
കൊണ്ടാണ്.
അതോടെ രണ്ട് കാര്യങ്ങളിലൂടെ ആരാധകര്‍ പ്രിയക്ക്
ആശംസകള്‍ നേര്‍ന്നു.ഒന്ന് 36 വയസ്സ് തികഞ്ഞതിനും
രണ്ടാമത് 36ാം വയസ്സില്‍ ഇറങ്ങാന്‍ പോകുന്ന
‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന് വേണ്ടിയും.
റാണ ദഗുബട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്
പ്രിയാമണിയുടെ വിരാട പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്ററിനൊപ്പം ജന്മദിന ആശംസകള്‍ നേര്‍ന്നത്.
എന്തായാലും പ്രിയ ഇതുവരെ ചെയ്യാത്ത ഒരു കഥാ
പാത്രമായിരിക്കും വിരാട പര്‍വ്വത്തില്‍ ചെയ്യുക എന്നത് പോസ്റ്റര്‍ കണ്ടാലറിയാം.
പ്രിയ, ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.