അച്ഛന്റെ ഭരണം അവസാനിപ്പിക്കണമെന്ന് കോടതിയില്‍ കേസുകൊടുത്ത നടി വിവാഹിതയാകുന്നു
ജന്മം തന്ന പിതാവിനെതിരെ കോടതിയില്‍ പോകണമെങ്കില്‍ രണ്ടുണ്ട് കാര്യം.ഒന്ന് പിതാവ് അതി ക്രൂരമായ പെരുമാറ്റം മടത്തുന്നവനാകണം.അതെല്ലെങ്കില്‍ ജന്മം തന്നവരെക്കാള്‍ സ്നേഹം തരാമെന്ന് ആരെങ്കിലും വാഗ്ദാനം നടത്തണം.
പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ കാര്യത്തില്‍ സത്യമെന്താണെന്നറിയില്ല.അച്ഛന് കര്ക്കശക്കാരനായിരുന്നുവെങ്കില് ഒരിക്കലും ബ്രിട്ട്ണി ഇത്ര ഉയരങ്ങളിലെത്തില്ലായിരുന്നു.കഴിഞ്ഞ ദിവസമാണ് പിതാവിന്റെ രക്ഷാകര്‍തൃത്വ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ട്ണി കോടതിയെ സമീപിച്ചതും അത് വലിയ ചര്‍ച്ച ആയതും.2008 മുതല്‍ ബ്രിട്ട്ണിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതവായിരുന്നു.കെവന്‍ ഫെഡര്‍ ലൈനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം ചില സംഭവ വികാസങ്ങളുണ്ടായി.അതിനെ തുടര്‍ന്നാണ് ബ്രിട്ട്ണിയുടെ രക്ഷാകര്‍തൃത്വം പിതാവ് ജമീസ്പിയേഴ്സിനെ കോടതി ഏല്പിക്കുന്നത്.കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയിലല്ല ബ്രിട്ട്ണി എന്നാണ് ജമീസ്പിയേഴ്സിന്റെ വാദം.ഗായികയെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ കാമ്പയിനുകള്‍ക്ക് ആരാധകര്‍ നേതൃത്വം നല്കി.കേസ്സുമായി ബ്രിട്ട്ണി മുന്നേട്ട് പോയതോടെ എല്ലാ സ്വത്തുവകകളും വിട്ടു നല്കാന് താന്‍ തയ്യാറാണെന്നും എല്ലാവിധ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിയാമെന്നും ജമീസ്പിയേഴ്സ് കോടതിയെ ബോധിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതോടൊപ്പം ബ്രിട്ട്ണിയും ആരാധകരും തനിക്കെതിരെ നടത്തുന്ന കാമ്പയിനുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്.അമേരിക്കന്‍ പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് വിവാഹിതയാകുന്നു.കാമുകന് സാം അസ്ഗാരിയാണ് വരന്.വിവാഹനിശ്ചയം കഴിഞ്ഞു എന്ന വിവരം ഗായിക തന്നെയാണ് ആരാദകരെ അറിയിച്ചിരിക്കുന്നത്.അച്ഛന്റെ ഭരണത്തില്‍ നിന്ന് മോചിതയായി ഭര്‍ത്താവിന്റെ ഭരണത്തിന് കീഴില്‍ സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രര്‍ത്ഥിക്കുന്നു.FC